പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം! പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ വിഖ്യാത കൃതി 'ആടുജീവിത'ത്തെ (Aadujeevitham) ആസ്‌പദമാക്കി അതേ പേരില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പുറത്ത് (Aadujeevitham Release Date). 2024 ഏപ്രില്‍ 10നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'ആടുജീവിതം' എത്തുക.
സംവിധായകന്‍ ബ്ലെസി, പൃഥ്വിരാജ് എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി അറിയിച്ചിരിക്കുന്നത് (Aadujeevitham Release Date). മികച്ച പശ്ചാത്തല സംഗീതത്തോടുകൂടിയ ലഘു വീഡിയോക്കൊപ്പമാണ് 'ആടുജീവിത'ത്തിന്‍റെ റിലീസ് പ്രഖ്യാപനം.
-
The greatest survival adventure. An unbelievable true story. Witness the extraordinary unravel!@DirectorBlessy @arrahman @benyamin_bh @Amala_ams @Haitianhero @rikaby @resulp @TheGoatLifeFilm #Aadujeevitham #Adujeevitham #TheGoatLife #AmalaPaul #JimmyJeanLouis #TalibalBalushi… pic.twitter.com/81AXkTeImu
— Prithviraj Sukumaran (@PrithviOfficial) November 30, 2023 " class="align-text-top noRightClick twitterSection" data="
">The greatest survival adventure. An unbelievable true story. Witness the extraordinary unravel!@DirectorBlessy @arrahman @benyamin_bh @Amala_ams @Haitianhero @rikaby @resulp @TheGoatLifeFilm #Aadujeevitham #Adujeevitham #TheGoatLife #AmalaPaul #JimmyJeanLouis #TalibalBalushi… pic.twitter.com/81AXkTeImu
— Prithviraj Sukumaran (@PrithviOfficial) November 30, 2023The greatest survival adventure. An unbelievable true story. Witness the extraordinary unravel!@DirectorBlessy @arrahman @benyamin_bh @Amala_ams @Haitianhero @rikaby @resulp @TheGoatLifeFilm #Aadujeevitham #Adujeevitham #TheGoatLife #AmalaPaul #JimmyJeanLouis #TalibalBalushi… pic.twitter.com/81AXkTeImu
— Prithviraj Sukumaran (@PrithviOfficial) November 30, 2023
'അതിജീവനത്തിന്‍റെ ഏറ്റവും വലിയ സാഹസികത' - എന്ന അടിക്കുറിപ്പോടുകൂടിയാണ് പൃഥ്വിരാജ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ഏകാന്തമായ മരുഭൂമിയില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും വീഡിയോയില്‍ കാണാം.
Also Read: മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്
ചിത്രീകരണം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2018 മാര്‍ച്ചില്‍ കേരളത്തില്‍ വച്ചായിരുന്നു 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 2019 മുതല്‍ 2020 മാര്‍ച്ച് വരെ ജോര്‍ദാനില്‍ ഷൂട്ടിങ് തുടര്‍ന്നു.
ഇതിനിടെ കൊവിഡ് മഹാമാരിയില്‍ 'ആടുജീവിതം' ടീം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ അള്‍ജീരിയയിലും ശേഷം മെയ് മാസം വീണ്ടും ജോര്‍ദാനിലും ചിത്രീകരണം തുടര്‍ന്നു. 2022 ജൂലൈയില്‍ 'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കി.
പൃഥ്വിരാജിനെ കൂടാതെ അമല പോള്‍, ശോഭ മോഹന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ നിരവധി വിദേശ കലാകാരന്‍മാരും സിനിമയില്‍ അണിനിരക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ 'ആടുജീവിത'ത്തിന്‍റെ ഔദ്യോഗിക പോസ്‌റ്റര്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Aadujeevitham First Poster). 'എല്ലാ ശ്വാസവും ഒരു യുദ്ധമാണ്' എന്ന ടാഗ്‌ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. മുഖം നിറയെ അഴുക്കും, ജഡ കയറിയ മുടിയുമായി ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ആയിരുന്നു പോസ്‌റ്ററില്‍ (Prithviraj in Aadujeevitham Poster).
Also Read: ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. നജീബിനായുള്ള പൃഥ്വിരാജിന്‍റെ തയ്യാറെടുപ്പും കഠിനാധ്വാനവും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കരിയറില്‍ ഇതാദ്യമായാകും ഒരു കഥാപാത്രത്തിനായി പൃഥ്വിരാജ് ഇത്തരത്തില്‍ ഒരു രൂപമാറ്റത്തിലേക്ക് എത്തുന്നത്.
'ആടുജീവിത'ത്തിനായി പൃഥ്വിരാജ് തന്‍റെ 30 കിലോയോളം ശരീരഭാരമാണ് കുറച്ചത്. 98 കിലോയില്‍ നിന്നും 67 കിലോ ആയാണ് കുറച്ചത്. ഇക്കാര്യം താരം തന്നെയാണ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരമൊരു സാഹസം ചെയ്യാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അത് അപകടകരമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് താന്‍ അധികം അപകടമൊന്നും ഇല്ലാതെ നിലനിന്നതെന്നും താരം പറഞ്ഞിരുന്നു.
എആര്‍ റഹ്മാന്‍ ആണ് 'ആടുജീവിത'ത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കെഎസ് സുനില്‍ ഛായാഗ്രഹണവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിച്ചു. രഞ്‌ജിത്ത് അമ്പാടി ആണ് മേക്കപ്പ്. മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.