ETV Bharat / bharat

Prime Minister | 'നഷ്‌ടമായത് പൊതുസേവനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിനെ': ഉമ്മൻ ചാണ്ടിയ്‌ക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി - ഉമ്മൻ ചാണ്ടി മരണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നിത്യശാന്തി നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister tweet  narendra modi condolence oommen chandi  Oommen Chandy  Oommen Chandy death  Prime Minister tweet condoling Oommen Chandy  ഉമ്മൻ ചാണ്ടി  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി ട്വീറ്റ്  ഉമ്മൻ ചാണ്ടി മരണം  ഉമ്മൻ ചാണ്ടിയ്‌ക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി
Prime Minister
author img

By

Published : Jul 18, 2023, 12:42 PM IST

Updated : Jul 18, 2023, 2:29 PM IST

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച കേരളത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും അർപ്പണബോധവുമുള്ള നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇതുവരും മുഖ്യമന്ത്രിമാരായി സേവനമനുഷ്‌ഠിച്ച കാലങ്ങളിൽ ഉമ്മൻ ചാണ്ടിയുമായി പല പ്രാവശ്യം ആശയവിനിമയം നടത്തിയതായി ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മലയാളത്തിലായിരുന്നു മോദിയുടെ ഔദ്യോഗിക പേജിലുള്ള ട്വീറ്റ്.

പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്‌ത എളിമയും, അർപ്പണബോധമുള്ള നേതാവിനെയാണ് ശ്രീ ഉമ്മൻ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായത്. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്‌ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്‍റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു. ദുഃഖത്തിന്‍റെ ഈ വേളയിൽ എന്‍റെ ചിന്തകൾ അദ്ദേഹത്തിന്‍റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു. - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

also read : CM Pinarayi Vijayan about Oommen Chandy| വിടപറഞ്ഞ് ജനനായകൻ: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രണ്ട് തവണ കേരള മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നോതാവ് ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്തരിച്ചത്. 79 വയസായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാകുകയും ചിന്മയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ജനനായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ത്യയിലെ നിരവധി രാഷ്‌ട്രീയ - സാംസ്‌കാരിക പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അവസാനിക്കുന്നത് കേരള രാഷ്‌ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്നും കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്ന് നിന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു.

also read : 'കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവ്'; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും

കേരളത്തിന്‍റെയും ഇന്ത്യയുടേയും ഊർജമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവായിരുന്ന അദ്ദേഹത്തെ ഞങ്ങൾ വളരെയധികം സ്‌നേഹിക്കുന്നുവെന്നുമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.

അതേസമയം, ഉമ്മൻ ചാണ്ടി ഒരു ബഹുജന നേതാവായിരുന്നുവെന്നെന്നും അദ്ദേഹത്തിന്‍റെ മരണം രാജ്യത്തിന് തീരാനഷ്‌ടമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അനുസ്‌മരിച്ചു.

മുൻ കേരള മുഖ്യമന്ത്രി തന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തിന്‍റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ട്വീറ്റിലൂടെ അനുശോചിച്ചു.

also read : KC Venugopal On Oommen Chandy | 'ജനങ്ങളുടെ നേതാവ്, എപ്പോഴും അവര്‍ക്കൊപ്പം നിന്ന മനുഷ്യന്‍...': കെസി വേണുഗോപാല്‍

Last Updated : Jul 18, 2023, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.