ETV Bharat / bharat

Modi in Egypt| നരേന്ദ്ര മോദി ഈജിപ്‌തിൽ, വിമാനത്താവളത്തിൽ ഈജിപ്‌ഷ്യൻ ആചാരപ്രകാരം സ്വീകരണം, നാളെ പ്രസിഡന്‍റിനെ കാണും - അബ്‌ദുൽ ഫത്താഹ് എൽ സിസി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിലെത്തി. ഈജിപ്‌ഷ്യൻ പ്രധാനമന്ത്രി മൊസ്‌തഫ മദ്ബൗലി കെയ്‌റോയ് വിമാനത്താവളത്തിൽ സ്വീകരിച്ചു

narendra modi reached Egypt  modi reached Cairo  modi egypt visit  Abdel Fattah El Sisi  egypt president  ഈജിപ്‌ഷ്യൻ ആചാരപ്രകാരം സ്വീകരണം  നരേന്ദ്ര മോദി  മൊസ്‌തഫ മദ്ബൗലി  അബ്‌ദുൽ ഫത്താഹ് എൽ സിസി  മോദി ഈജിപ്‌തിലെത്തി
Modi in Egypt
author img

By

Published : Jun 24, 2023, 9:34 PM IST

കെയ്‌റോ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഈജിപ്‌തിലെത്തി. കെയ്‌റോയിലെത്തിയ പ്രധാനമന്ത്രിയെ ഈജിപ്‌ഷ്യൻ പ്രധാനമന്ത്രി മൊസ്‌തഫ മദ്ബൗലിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. മോദിയ്‌ക്ക് വിമാനത്താവളത്തിൽ ഈജിപ്‌ഷ്യൻ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു.

  • I thank Prime Minister Mostafa Madbouly for the special gesture of welcoming me at the airport. May India-Egypt ties flourish and benefit the people of our nations. pic.twitter.com/XUNHGsVtA2

    — Narendra Modi (@narendramodi) June 24, 2023 " class="align-text-top noRightClick twitterSection" data=" ">

ക്ഷണം ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചപ്പോൾ : ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസിയുടെ ക്ഷണപ്രകാരമാണ് മോദി ഈജിപ്‌ത് സന്ദർശിക്കുന്നത്. 2023 റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി അബ്‌ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു അദ്ദേഹം നരേന്ദ്ര മോദിയെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്. 26 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്‌ത്‌ സന്ദർശിക്കുന്നത്.

ഈ സന്ദർശനം ഈജിപ്‌തുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തും. പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസിയുമായി ചർച്ച നടത്താനും മറ്റ് പരിപാടികളിൽ പങ്കെടുക്കാനും താൻ ആഗ്രഹിക്കുന്നു. വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്‌തതിന് പ്രധാനമന്ത്രി മൊസ്‌തഫ മദ്‌ബൗലിയോട് നന്ദി പറയുന്നതായും കെയ്‌റോയിലെത്തിയ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തിരുന്നു.

മോദിയെ വരവേറ്റ് ഇന്ത്യൻ പ്രവാസികൾ : വിമാനത്താവളത്തിൽ നിന്നും പ്രസിഡൻഷ്യൽ സ്യൂട്ടിലെത്തിയ മോദിയെ പ്രവാസികളായ ഇന്ത്യക്കാർ ത്രിവർണ പതാക വീശി 'മോദി, മോദി', 'വന്ദേമാതരം' എന്നീ ഗാനങ്ങളോടെ സ്വീകരിച്ചു. 'ഷോലെ' എന്ന ചിത്രത്തിലെ 'യേ ദോസ്‌തി ഹം നഹി ഛോഡേംഗേ' എന്ന ജനപ്രിയ ഗാനം ആലപിച്ചാണ് സാരി ധരിച്ച ഈജിപ്‌ഷ്യൻ യുവതി മോദിയെ വരവേറ്റത്. തനിക്ക് ഹിന്ദി വളരെ കുറച്ച് മാത്രമേ അറിയൂവെന്നും ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും യുവതി പറഞ്ഞപ്പോൾ പ്രധാനമന്ത്രി ആശ്ചര്യത്തോടെ നിങ്ങൾ ഈജിപ്‌ഷ്യൻ ആണോ ഇന്ത്യൻ ആണോ എന്ന് ആർക്കും പറയാനാകില്ലെന്ന് അവരെ പ്രശംസിച്ചു.

നാളെ ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസി ഉൾപ്പെടെയുള്ള നേതൃത്വവുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തും. ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിന് വേണ്ടി ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് രൂപീകരിച്ച ഉന്നതല സമിതിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. ചരിത്ര പ്രാധാന്യമുള്ള അല്‍ ഹക്കീം മസ്‌ജിദും നാളെ സന്ദര്‍ശിക്കുന്നുണ്ട്.

also read : Modi in US | ഇന്ത്യയും യുഎസും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി മാറിയിരിക്കുന്നു; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ

നാളെ പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങൾ : കെയ്‌റോയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്‍റെ പ്രധാന സാംസ്‌കാരിക കേന്ദ്രമാണ് അല്‍ ഹക്കീം മസ്‌ജിദ്. പിന്നീട് അവസാന ദിവസം ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈജിപ്‌തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ഹീലിയോപോളിസ് വാര്‍ ഗ്രേവ് സെമിത്തേരിയും നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നുണ്ട്. ഈജിപ്‌തിലെ വിവിധ ഒന്നാം ലോകമഹായുദ്ധ സംഘട്ടനങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട 3,799 ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കപ്പെട്ടതാണെങ്കിലും കോമൺവെൽത്താണ് ഈ സ്‌മാരകം നിർമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.