ന്യൂ ഡൽഹി: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ദിനമായ ദീപാവലി ദിനത്തിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു! ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ' - പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു (Prime Minister Narendra Modi Diwali Wishes).
-
देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 12, 2023 " class="align-text-top noRightClick twitterSection" data="
Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives.
">देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 12, 2023
Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives.देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 12, 2023
Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives.
അതേസമയം രാജ്യത്തെ എല്ലാ വീടുകളും ഗവൺമെന്‍റിന്‍റെ ജനക്ഷേമ പദ്ധതികളാൽ ദീപാവലി ദിനങ്ങളിൽ പ്രകാശപൂരിതമാകട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മൈഗവ്ഇന്ത്യ (MyGovIndia) വിവിധ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തപ്പോൾ ഇതിനു മറുപടിയായിട്ടാണ് ശനിയാഴ്‌ച പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.
അതേസമയം ഇന്ത്യയിലുടനീളമുള്ള പ്രശസ്‌തരായ സെലിബ്രിറ്റികളും ഇൻഫ്ലുവൻസേർസും പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ ഹാഷ്‌ടാഗിനോട് പ്രതിധ്വനിച്ചിരുന്നു. വോക്കൽ ഫോർ ലോക്കലിന് പിന്തുണ നൽകുകയും പ്രാദേശിക വെണ്ടർമാരെയും നിർമാതാക്കളെയും വർധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുകയും ചെയ്‌തു.
'വോക്കൽ ഫോർ ലോക്കൽ' എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ സംരംഭകത്വത്തെ പിന്തുണക്കുകയും ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ മുൻകൈയിൽ പങ്കുചേരാൻ നിരവധി സ്വാധീനമുള്ള വ്യക്തികൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തദ്ദേശീയ വ്യവസായങ്ങളുടെ ശാക്തീകരണവും ധൈര്യവും ലക്ഷ്യമിട്ട് പ്രാദേശിക ഉത്‌പന്നങ്ങളെക്കുറിച്ചുള്ള അവബോധവും വിലമതിപ്പും സൃഷ്‌ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തോട് ഈ ശ്രമങ്ങൾ പ്രതിധ്വനിച്ചു.
അതേസമയം ഈ സർക്കാർ പദ്ധതികളുടെ ആഴത്തിലുള്ള സ്വാധീനത്തിന്‍റെ തെളിവാണ് പ്രധാനമന്ത്രി മോദിയുടെ അംഗീകാരം. ദീപാവലി ആവേശം ഉയർത്തുകയും പ്രാദേശിക സംരംഭകരോടും കരകൗശല വിദഗ്‌ധരോടും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയോടുമുള്ള സർക്കാരിന്‍റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം എല്ലാ വർഷവും കാർത്തിക മാസത്തിലെ 15-ാം ദിവസമായ അമാവാസിയിലാണ് ദീപാവലി ആചരിക്കുന്നത്. ദീപാവലി ഉത്സവം 'വിളക്കുകളുടെ ഉത്സവം' എന്നും അറിയപ്പെടുന്നു.
ഇരുട്ടിന്‍റെ മേൽ വെളിച്ചത്തിന്‍റെയും തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്‍റെയും പ്രതീകമാണ് ദീപാവലി എന്നാണ് പറയുന്നത്. അതിനാൽ ഈ ഉത്സവത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ദീപാവലി ഇന്നായിരിക്കും (നവംബർ 12) ആഘോഷിക്കുന്നത്.
അതേസമയം ഉത്തർപ്രദേശ് ഗവൺമെന്‍റിന്‍റെ മഹത്തായ ദീപോത്സവം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചാണ് അയോധ്യയിൽ ദീപോത്സവം പുതിയ ലോക റെക്കോഡിട്ടത്.
ALSO READ:പടക്കം ഉപയോഗിക്കുന്നത് ജനം ഒഴിവാക്കണം, തങ്ങളുടെ കടമയെന്ന് പറയുന്നത് തെറ്റ് : സുപ്രീം കോടതി
സുപ്രീം കോടതിയുടെ നിരീക്ഷണം: പരിസ്ഥിതിയെ മലിനമാക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ സ്വാർഥതയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ദീപാവലി സമയത്തും മറ്റ് സമയങ്ങളിലും പടക്കം പൊട്ടിക്കുന്നത് തടയുന്നത് സംബന്ധിച്ച ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കഴിഞ്ഞ ദിവസം നിർദേശിച്ചിട്ടുണ്ട്.
ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാതിരിക്കാനുള്ള തീരുമാനം ജനങ്ങൾ സ്വയം ഏറ്റെടുക്കുന്നതുവരെ അത് പൂർണമായി നിരോധിക്കാനാവില്ലെന്ന് ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിട്ടുണ്ട്.