ETV Bharat / bharat

ജി20 : മോദി റോമാ കൺവെൻഷൻ സെന്‍ററില്‍ ; സ്വീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി - പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സ്വീകരണം

കഴിഞ്ഞ വർഷം സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഉച്ചകോടി കൊവിഡ് മൂലം വെർച്വലായാണ് നടന്നത്

Prime Minister Narendra Modi arrives at G20 Summit venue in Rome. He is received by Italian Prime Minister Mario Draghi  Prime Minister Narendra Modi  prime minister narendra modi arrives at G20 Summit venue in Rome  t G20 Summit  റോമാ കൺവെൻഷൻ സെന്‍റർ  റോമാ കൺവെൻഷൻ സെന്‍ററിൽ എത്തി  ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി റോമാ കൺവെൻഷൻ സെന്‍ററിൽ എത്തി  പ്രധാനമന്ത്രി റോമാ കൺവെൻഷൻ സെന്‍ററിൽ എത്തി  ഇറ്റാലിയൻ പ്രധാനമന്ത്രി  മരിയോ ഡ്രാഗി  (Mario Draghi  prime minister narendra modi  prime minister narendra modi arrives at G20 Summit venue  G20 Summit  G20  ജി20 ഉച്ചകോടി  ജി20  ഫ്രാൻസിസ് മാര്‍പാപ്പ  Pope Francis  അജിത് ഡോവൽ  പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സ്വീകരണം  prime minister narendra modi arrives at G20 Summit venue in rome
prime minister narendra modi arrives at G20 Summit venue in rome
author img

By

Published : Oct 30, 2021, 4:30 PM IST

റോം : ജി20 ഉച്ചകോടിക്കായി റോമാ കൺവെൻഷൻ സെന്‍ററിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി സ്വീകരിച്ചു. 'ആഗോള സമ്പദ്‌വ്യവസ്ഥയും ആഗോള ആരോഗ്യവും' (Global Economy and Global Health) എന്ന വിഷയം ചർച്ചയാകുന്ന പ്രാരംഭ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

ഇതിന് പിന്നാലെ ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈൻ ലൂംഗ് എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും.

രണ്ടാം ദിനമായ ഞായറാഴ്‌ച നടക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും. തുടർന്ന് ഇതേ ദിവസം സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ എന്നിവരുമായി ഉഭയകക്ഷി ചർച്ച നടത്തും.

READ MORE:ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

അതേസമയം ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയുമായി (Pope Francis) വത്തിക്കാൻ സിറ്റിയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ((National Security Advisor)NSA) അജിത് ഡോവൽ, വിദേശകാര്യ മന്ത്രി (External Affairs Minister(EAM)) ഡോ എസ്. ജയശങ്കർ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇതിന് ശേഷമാണ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന എട്ടാമത്തെ ജി20 ഉച്ചകോടിയാണിത്. കഴിഞ്ഞ വർഷം സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഉച്ചകോടി കൊവിഡ് മൂലം വെർച്വലായാണ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.