ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി യോഗം ചേർന്നു.
പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. 7 ലോക് കല്യാൺ മാർഗിലാണ് യോഗം ചേര്‍ന്നത്.
അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തേ കേന്ദ്രസർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സർക്കാർ രാജ്യത്ത് എത്തിച്ചിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ ഇന്ത്യന്‍ അംബാസഡറും ഉദ്യോഗസ്ഥരും ന്യൂഡൽഹിയിലെത്തി.
Also Read: അഫ്‌ഗാനിലെ ഇന്ത്യൻ എംബസി അടച്ചു; ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യയിലെത്തി
കശ്‌മീർ വിഷയം ഉഭയകക്ഷി,ആഭ്യന്തര പ്രശ്നമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അതില്‍ താൽപര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം താലിബാൻ അഫ്‌ഗാന്‍റെ അധികാരം കൈയ്യടക്കിയതിനാൽ പാകിസ്ഥാന്‍റെ സ്വാധീനം ആ രാജ്യത്ത് ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.