ETV Bharat / bharat

Mann Ki Baat | ദുരന്ത സമയത്തെ കൂട്ടായ പ്രവർത്തനത്തിൽ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി, 103 മത് മൻ കി ബാത്തിലും മണിപ്പൂർ ഇല്ല

author img

By

Published : Jul 30, 2023, 3:04 PM IST

പ്രധാനമന്ത്രിയുടെ 103-ാം മൻ കി ബാത്ത് എപ്പിസോഡിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു

മൻ കി ബാത്ത്  പ്രധാനമന്ത്രി  നരേന്ദ്ര മോദി  103 മത് മൻ കി ബാത്ത്  പ്രതിമാസ റേഡിയോ പരിപാടി  prime minister  narendra modi  103 Mann Ki Baat episode  Mann Ki Baat
Mann Ki Baat

ന്യൂഡൽഹി : പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ (Mann Ki Baat) രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദുരന്തങ്ങളെ അതിജീവിക്കുന്നതിൽ ജനങ്ങൾ നടത്തുന്ന കൂട്ടായ പരിശ്രമം പരാമർശിച്ചായിരുന്നു അഭിനന്ദനം. പ്രധാനമന്ത്രിയുടെ 103-ാമത് മൻ കി ബാത്താണ് ഇന്ന് നടന്നത്.

'ആസാദി കാ അമൃത് മഹോത്സവ്' വേളയിൽ നിർമിച്ച 60,000 ത്തോളം അമൃത് സരോവറുകൾ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണെന്നും അതേസമയം രാജ്യത്തുടനീളമായി 50,000 എണ്ണം കൂടി നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടയിൽ ഉത്തർ പ്രദേശിൽ ഒരു ദിവസം 30 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച സംഭവം പൊതു നന്മക്കായുള്ള സജീവമായ പൊതുജന പങ്കാളിത്തത്തിന്‍റെ വളർച്ചയും ഉദാഹരണവുമാണെന്നും മോദി പറഞ്ഞു.

മധ്യപ്രദേശിൽ പാകരിയ ഗ്രാമത്തിലെ ആദിവാസി നിവാസികൾ നൂറോളം കിണറുകളെ മഴവെള്ള റീചാർജ് ഹബ്ബുകളാക്കി മാറ്റി ജലസംരക്ഷണ മാർഗങ്ങൾ കാര്യക്ഷമമാക്കി. കൂടാതെ 12,000 കോടി രൂപ വിലമതിക്കുന്ന 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചത് രാജ്യത്തിന്‍റെ തന്നെ മറ്റൊരു റെക്കോഡാണെന്നും അത് ലഹരിക്കടിമപ്പെടുന്ന വിഭാഗത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാണെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ നടന്നത് പോലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പരിപാടിയിലൂടെ ദേശസ്‌നേഹം തുടരണമെന്നും പ്രധാനമന്ത്രി ജനങ്ങളോടായി പറഞ്ഞു.

also read : ടോക്കിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷ പ്രതിഷേധത്തിന് നടുവിൽ മൻ കി ബാത്ത് : ഇത്തവണ 4,000 മുസ്‌ലിം സ്‌ത്രീകൾ 'മെഹ്‌റം' (പുരുഷ സഹചാരി) ഇല്ലാതെ ഹജ്ജ് യാത്ര നടത്തിയെന്നും ഹജ്ജ് നയത്തിലെ മാറ്റങ്ങൾക്ക് സൗദി സർക്കാരിനോട് നന്ദിയുള്ളതായും മോദി പരാമർശിച്ചു. രാജ്യത്ത് വെള്ളപ്പൊക്കമുണ്ടായ സമയത്ത് സമയോചിതമായി ഇടപെടുകയും കൂട്ടായ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌തതിന് ജനങ്ങളേയും ദേശീയ ദുരന്ത നിവാരണ സേനയേയും അദ്ദേഹം അഭിനന്ദിച്ചു. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും വംശീയ പ്രശ്‌നത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ എപ്പിസോഡ് പുറത്തുവന്നത്.

കേന്ദ്രത്തിനെതിരെ മണിപ്പൂർ : കഴിഞ്ഞ മാസം നടന്ന മൻ കി ബാത്തിലും പ്രധാനമന്ത്രി മണിപ്പൂർ കലാപം പരാമർശിച്ചിരുന്നില്ല. അന്ന് ഒരു മാസത്തിലേറെയായി നീണ്ടു നിന്ന കലാപത്തെ കുറിച്ച് മോദി ഒരക്ഷരം പോലും പറയാതിരുന്ന സാഹചര്യത്തിൽ റേഡിയോ എറിഞ്ഞ് പൊട്ടിച്ചും കത്തിച്ചും സംസ്ഥാനത്ത് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തകർന്ന റേഡിയോയ്‌ക്ക് ചുറ്റും നിന്ന് ജനങ്ങൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോയിൽ പുരുഷന്മാരും സ്‌ത്രീകളും ഒരു പോലെ പ്രധാനമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിച്ചിരുന്നു.

also read : മൻ കി ബാത്തിലും മണിപ്പൂർ കലാപത്തിൽ മൗനം; റേഡിയോ തകർത്ത് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ജനങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.