ETV Bharat / bharat

കൊവിഡ് വ്യാപനം; രാജസ്ഥാനിൽ പ്രൈമറി സ്‌കൂളുകൾ തുറക്കില്ല - രാജസ്ഥാൻ കൊവിഡ് നിർദേശങ്ങൾ

നഗരത്തിലെ എല്ലാ മാർക്കറ്റുകളും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്

Primary schools to remain closed  Rajasthan covid regulations  rajasthan covid tally  rajasthan primary schools news  രാജസ്ഥാനിൽ പ്രൈമറി സ്‌കൂളുകൾ തുറക്കില്ല  രാജസ്ഥാൻ കൊവിഡ് വ്യാപനം  രാജസ്ഥാൻ കൊവിഡ് നിർദേശങ്ങൾ  രാജസ്ഥാൻ കൊവിഡ് കണക്ക്
കൊവിഡ് വ്യാപനം; രാജസ്ഥാനിൽ പ്രൈമറി സ്‌കൂളുകൾ തുറക്കില്ല
author img

By

Published : Mar 22, 2021, 12:11 AM IST

ജയ്‌പൂർ: സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് രാജസ്ഥാൻ സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രൈമറി സ്‌കൂളുകൾ അടഞ്ഞ് കിടക്കുമെന്നാണ് സർക്കാർ പ്രസ്‌താവനയിലൂടെ അറിയിച്ചത്.

ഇതുകൂടാതെ മാർച്ച് 25 മുതൽ സംസ്ഥാനത്തേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന റിപ്പോർട്ട് കയ്യിൽ കരുതണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നഗരത്തിലെ എല്ലാ മാർക്കറ്റുകളും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കൂടാതെ, അജ്‌മീർ, ഭിൽവാര, ജയ്‌പൂർ, ജോധ്പൂർ, കോട്ട, ഉദയ്‌പൂർ, സാഗ്വാര, കുശാൽഗർ എന്നിവിടങ്ങളിൽ രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.