ETV Bharat / bharat

കരാറുകാരന്‍റെ ആത്മഹത്യ, കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു ; രാജി ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ് - Pressure mounts on Karnataka Minister Eshwarappa

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടാൽ രാജി സമർപ്പിക്കുമെന്ന് ബുധനാഴ്ച മന്ത്രി ഈശ്വരപ്പ വ്യക്തമാക്കിയിരുന്നു

കര്‍ണാടകത്തിലെ കരാറുകാരന്‍റ ആത്മഹത്യ  മന്ത്രി കെഎസ് ഈശ്വരപ്പയുടെ സ്ഥാനം  സന്തോഷ് കെ പാട്ടീലിന്‍റെ ആത്മഹത്യ  Eshwarappa for resignation  Pressure mounts on Karnataka Minister Eshwarappa  Congress leaders meet Governor
കരാറുകാരന്‍റെ ആത്മഹത്യ, കര്‍ണാടകത്തില്‍ രാഷ്ട്രീയപോര് മുറുകുന്നു, രാജി ആവശ്യ കടുപ്പിച്ച് കോണ്‍ഗ്രസ്
author img

By

Published : Apr 13, 2022, 5:03 PM IST

ബെംഗളൂരു : മന്ത്രി കെഎസ് ഈശ്വരപ്പ സ്ഥാനം ഒഴിയാൻ സമ്മർദം ശക്തമാക്കി കോണ്‍ഗ്രസ്. കരാറുകാരനായ സന്തോഷ് കെ പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്പോര് സംസ്ഥാനത്ത് മുറുകി. സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയതിനാല്‍ ഈശ്വരപ്പ ഉടന്‍ രാജി പ്രഖ്യാപിക്കുമെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടാൽ രാജി സമർപ്പിക്കുമെന്ന് ബുധനാഴ്ച ഈശ്വരപ്പ വ്യക്തമാക്കിയിരുന്നു. നിർദ്ദേശം നൽകിയാൽ ഇന്ന് തന്നെ രാജി സമർപ്പിക്കും. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, സത്യം പുറത്തു വരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും സംഭവത്തില്‍ അന്വേഷണം നടത്താനും മന്ത്രി ആവശ്യപ്പെട്ടു. ഇതൊരു ബ്ലാക്ക്‌മെയിലിംഗ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരുവില്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം നിലവില്‍ ഷിമോഗയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വച്ച് വൈകിട്ട് രാജി സംബന്ധിച്ച തീരുമാനം അദ്ദേഹം അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഇടപെടലല്ല, നിയമപരമായ അന്വേഷണമുണ്ടാകും; കരാറുകാരന്‍റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് എന്ത് രാഷ്ട്രീയ ധാര്‍മികതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്ന കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ ജെ ജോര്‍ജിനെതിരെ വീഡിയോ പോസ്റ്റ് ഇട്ട ശേഷം ഒരു പൊലീസുകാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ രണ്ട് മാസം കഴിഞ്ഞ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ട ശേഷമാണ് മന്ത്രി രാജിവച്ചതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി അത്തരമൊരു സമീപനമല്ല സ്വീകരിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

വിഷയത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ അടക്കം ആരോപണം ഉയര്‍ത്തുന്നത് ബിജെപിയെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്ന രാജി നേരത്തെ ആക്കാനാണ് പാര്‍ട്ടി ശ്രമം. പാട്ടീല്‍ മന്ത്രിക്കെതിരായ പരാതി പ്രധാനമന്ത്രിക്കും അയച്ചിരുന്നു. എന്നാല്‍ മോദിയുടെ ഓഫിസ് ഇതിനോട് പ്രതികരിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന ഇൻചാർജുമായ രൺദീപ് സുർജേവാല ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ സംഘം ബുധനാഴ്ച ഗവർണർ തവർചന്ദ് ഗെലോട്ടിനെ കണ്ടിരുന്നു. മന്ത്രി ഈശ്വരപ്പയ്‌ക്കെതിരെ അഴിമതി, കൊലപാതക കുറ്റങ്ങൾ എന്നിവ ചുമത്തണമെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

സുർജേവാലയ്‌ക്കൊപ്പം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദ്, പ്രചാരണ സമിതി ചെയർമാൻ എം.ബി.പാട്ടീൽ തുടങ്ങിയവർ ഗവർണറെ കണ്ട് ഇത് സംബന്ധിച്ച് നിവേദനം നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.