ന്യൂഡൽഹി: ഹോളി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഹോളിയുടെ ശുഭവേളയിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർളയും ഞായറാഴ്ച രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സാമൂഹിക തിന്മകളെ ഇല്ലാതാക്കി പുതിയ പ്രതീക്ഷകളെയും സന്തോഷങ്ങളെയും വരവേൽക്കാന്‍ ഈ ഉത്സവം കാരണമാകട്ടേയെന്ന് ഓം ബിർള ട്വിറ്ററിൽ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് കഴിഞ്ഞ മാർച്ച് 21നാണ് ബിർളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.