ന്യൂഡല്‍ഹി: ഇറാന്‍റെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റ എച്ച്. ഇ ഇബ്രാഹിം റൈസിക്ക് ആശംസകളുമായി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എച്ച്. ഇ ഇബ്രാഹിം റൈസിക്ക് അഭിനന്ദനങ്ങള്‍. താങ്കളുടെ നേതൃത്വത്തിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുമെന്ന് എനിക്ക് ഉറപ്പുണ്ട് ,' രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇബ്രാഹിം റൈസിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.
-
"I am confident our close and warm bilateral relations will continue to grow under your leadership," tweets President Ram Nath Kovind on election of Ebrahim Raisi as President of Iran pic.twitter.com/RWWAZicKEN
— ANI (@ANI) June 20, 2021 " class="align-text-top noRightClick twitterSection" data="
">"I am confident our close and warm bilateral relations will continue to grow under your leadership," tweets President Ram Nath Kovind on election of Ebrahim Raisi as President of Iran pic.twitter.com/RWWAZicKEN
— ANI (@ANI) June 20, 2021"I am confident our close and warm bilateral relations will continue to grow under your leadership," tweets President Ram Nath Kovind on election of Ebrahim Raisi as President of Iran pic.twitter.com/RWWAZicKEN
— ANI (@ANI) June 20, 2021
ഞായറാഴ്‌ചയാണ് ഇറാന്‍റെ എട്ടാമത്തെ പ്രസിഡന്‍റായി തീവ്രപക്ഷ നേതാവും ജുഡീഷ്യറി മേധാവിയുമായ റൈസിയെ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്‍റ് ഹസൻ റൂഹാനി ആഗസ്റ്റില്‍ സ്ഥാനമൊഴിയും.
Also read: ഹൂതി ഡ്രോൺ ആക്രമണം: നാല് യെമൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്