ETV Bharat / bharat

'നമ്മൾ ഓരോരുത്തരും തുല്യ പൗരന്മാർ'; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി - indian President

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപദി മുർമു

independence day  President Murmus address nation  77th Independence Day  രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി  രാഷ്‌ട്രപതി  രാഷ്‌ട്രപതി ദ്രൗപതി മുർമു  77ാം സ്വാതന്ത്ര്യ ദിനം  സ്വാതന്ത്ര്യ ദിനം  indian President  President Droupadi Murmu
President
author img

By

Published : Aug 14, 2023, 10:55 PM IST

Updated : Aug 14, 2023, 11:01 PM IST

ന്യൂഡൽഹി: രാജ്യം 77-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ പകിട്ടിലാണ്. ഈ വേളയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌തിരിക്കുകയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാഷ്‌ട്രപതിയുടെ വാക്കുകൾ ആകാശവാണിയുടെ മുഴുവൻ ദേശീയ നെറ്റ്‌വർക്കിലും ദൂരദർശൻ ചാനലുകളിലും സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

രാഷ്ട്രപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌തതിൽ നിന്നുള്ള മികച്ച ഉദ്ധരണികൾ ഏതൊക്കെയെന്ന് നോക്കാം:

  1. നമുക്കോരോരുത്തർക്കും നിരവധി വ്യക്തിത്വങ്ങളുണ്ട് - ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്‌ക്ക് പുറമെ, നമ്മുടെ കുടുംബങ്ങളിലൂടെയും തൊഴിലുകളിലൂടെയും കൂടി നമ്മൾ തിരിച്ചറിയപ്പെടുന്നു - എന്നാൽ എല്ലാറ്റിനുമുപരിയായി നമുക്ക് ഒരു വ്യക്തിത്വമുണ്ട്. അതാണ് ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വം. നമ്മൾ ഓരോരുത്തരും തുല്യ പൗരന്മാരാണ്; നമുക്കോരോരുത്തർക്കും ഈ നാട്ടിൽ തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ കടമകളും ഉണ്ട്.
  2. ഇന്ത്യ ലോക വേദിയിൽ അതിന്‍റെ ശരിയായ സ്ഥാനം വീണ്ടെടുക്കുക മാത്രമല്ല, അന്താരാഷ്‌ട്ര ക്രമത്തിൽ സ്ഥാനം വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ പ്രവാസി അംഗങ്ങളുമായുള്ള എന്‍റെ സന്ദർശനങ്ങളിലും ആശയ വിനിമയങ്ങളിലും, ഒരു പുതിയ ആത്മവിശ്വാസം ഞാൻ നിരീക്ഷിച്ചു. ലോകമെമ്പാടും വികസനപരവും മാനുഷികവുമായ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നു.
  3. പണപ്പെരുപ്പം എന്നത് ആഗോള തലത്തിൽ ആശങ്കയായി തുടരുന്നു; പക്ഷേ, ഇന്ത്യൻ സർക്കാരിനും ആർബിഐക്കും ഇത് നിയന്ത്രിക്കാൻ കഴിഞ്ഞു. ഉയർന്ന പണപ്പെരുപ്പത്തിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിലും പാവപ്പെട്ടവർക്ക് കൂടുതൽ വിപുലമായ സുരക്ഷാപരിരക്ഷ നൽകുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്‌ക്കായി ഇന്ന് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു.
  4. ജി - 20 അധ്യക്ഷപദവിയോടെ, വ്യാപാരത്തിലും ധനകാര്യത്തിലും തുല്യമായ പുരോഗതിക്കായി തീരുമാനമെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും. വ്യാപാരത്തിനും ധനകാര്യത്തിനും അപ്പുറം, മനുഷ്യവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അജണ്ടയിലുണ്ട്... ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ തെളിയിക്കപ്പെട്ട നേതൃത്വമുണ്ടെങ്കിൽ, ഈ മേഖലകളിൽ ഫലപ്രദമായ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അംഗരാജ്യങ്ങൾക്ക് കഴിയുമെന്നും എനിക്ക് ഉറപ്പുണ്ട്.
  5. രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയിൽ ഇന്ത്യയ്‌ക്ക് ശരിയായ സ്ഥാനം വീണ്ടെടുക്കാൻ ത്യാഗം ചെയ്‌ത അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദിപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നതിൽ ഞാൻ എന്‍റെ സഹ പൗരന്മാരോടൊപ്പം ചേരുകയാണ്. ഭാരതമാതാവിന് വേണ്ടി മാതംഗിനി ഹസ്ര, കനക്‌ലത ബറുവ തുടങ്ങിയ മഹത്തായ വനിത സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ ബലിയർപ്പിച്ചു. സത്യഗ്രഹത്തിന്‍റെ ദുഷ്‌കരമായ പാതയിലെ ഓരോ ചുവടുവയ്‌പ്പിലും കസ്‌തൂർബ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
  6. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയ ഉയരങ്ങൾ കീഴടക്കുകയും മികവിന്‍റെ ഉയർന്ന മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുകയാണ്. ഐഎസ്ആർഒ ഈ വർഷം ചന്ദ്രയാൻ -3 വിക്ഷേപിച്ചു, അതിന്‍റെ 'വിക്രം' എന്ന ലാൻഡറും 'പ്രഗ്യാൻ' എന്ന് പേരിട്ടിരിക്കുന്ന റോവറും അടുത്ത കുറച്ച് ദിവസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങും. നമുക്കെല്ലാവർക്കും അത് അഭിമാന നിമിഷമായിരിക്കും. ഞാനും അതിനായി കാത്തിരിക്കുകയാണ്. എന്നാൽ ഈ ദൗത്യം നമ്മുടെ ഭാവി ബഹിരാകാശ പരിപാടികൾക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ്. നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.
  7. അസാധാരണമായ കാലാവസ്ഥ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. പക്ഷേ, ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ആണ് അതിന്‍റെ ആഘാതം രൂക്ഷമായി പ്രതിഫലിക്കുക. നഗരങ്ങളെയും മലയോര പ്രദേശങ്ങളെയും കൂടുതൽ പ്രതിരോധശേഷി ഉള്ളതാക്കേണ്ടതുണ്ട്. അത്യാഗ്രഹത്തിന്‍റെ സംസ്‌കാരം ലോകത്തെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു എന്നതും പ്രധാനമാണ്. പ്രകൃതിയോട് വളരെ അടുത്തും ഇണങ്ങിയും ജീവിക്കുന്ന നിരവധി ആദിവാസി സമൂഹങ്ങൾ ഇപ്പോഴുമുണ്ട്. അവരുടെ മൂല്യങ്ങളും ജീവിതശൈലിയും ഇക്കാര്യത്തില്‍ വിലമതിക്കാനാവാത്ത പാഠങ്ങളാണ് നൽകുന്നത്.

Last Updated : Aug 14, 2023, 11:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.