ETV Bharat / bharat

4 വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ ദയാഹര്‍ജി തള്ളി രാഷ്‌ട്രപതി

author img

By

Published : May 4, 2023, 8:39 PM IST

2017 മെയ്‌ മൂന്നിന് കേസിലെ പ്രതിയായ വസന്ത സമ്പത്ത് ദുപാരെയുടെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളിയത്. വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ദുപാരെ രാഷ്‌ട്രപതിയ്‌ക്ക് ദയാഹര്‍ജി നല്‍കിയത്

President Murmu  mercy petition of man convicted for raping  mercy petition  man convicted for raping  Droupadi Murmu  4 വയസുകാരിയെ പീഡനത്തിനിരയാക്കി  പീഡനത്തിനിരയാക്കി കൊലപ്പെടുത്തി  പ്രതിയുടെ ദയാഹര്‍ജി തള്ളി  ദ്രൗപതി മുര്‍മു  വസന്ത സാംപത്ത് ദുപാരെ  സുപ്രീം കോടതി  ദയാഹര്‍ജി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
4 വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതിയുടെ ദയാഹര്‍ജി തള്ളി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: 2008ല്‍ മഹാരാഷ്‌ട്രയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. 2017 മെയ്‌ മൂന്നിന് കേസിലെ പ്രതിയായ വസന്ത സമ്പത്ത് ദുപാരെയുടെ പുനപരിശോധന ഹര്‍ജി തള്ളിയ സുപ്രീം കോടതി പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ദുപാരെ രാഷ്‌ട്രപതിയ്‌ക്ക് ദയാഹര്‍ജി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസം 28ാം തിയതിയായിരുന്നു പ്രതിയുടെ ദയാഹര്‍ജി പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്‌ട്രപതിയുടെ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയത്.

പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി: ഏപ്രില്‍ 10ന് തന്നെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിരുന്നെന്ന് രാഷ്‌ട്രപതിയുടെ സെക്രട്ടേറിയറ്റ് ഏപ്രില്‍ 28ന് അറിയിച്ചു. നാല് വയസുകാരിയോട് കാണിച്ചത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2008ല്‍ നാല് വയസുള്ള കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മഹാരാഷ്‌ട്രക്കാരനായ പ്രതിയ്‌ക്ക് വധശിക്ഷ വിധിക്കണമെന്ന ഉത്തരവ് വിചാരണക്കോടതിയും ബോംബെ ഹൈക്കോടതിയും ശരിവയ്‌ക്കുകയായിരുന്നു. എന്നാല്‍, വധശിക്ഷയ്‌ക്ക് വിധിച്ച വിചാരണക്കോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ തനിക്ക് ന്യായമായ അവസരം ലഭിച്ചില്ലെന്ന് അവകാശപ്പെട്ട പ്രതി ദുപാരെയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരുന്നു.

ഒരു പെണ്‍കുട്ടിയുടെ അന്തസ് പൈശാചികമായി അന്ധകാരത്തില്‍ കുഴിച്ചുമൂടുന്ന പ്രവര്‍ത്തിയാണ് പ്രതി ചെയ്‌തതെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കൂടാതെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ പ്രതി അവളെ ബലാത്സംഗം ചെയ്‌തതിന് ശേഷം വലിയ കല്ലുകള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.

നാല് വയസുകാരിയെ പീഡിപ്പിച്ച് 16കാരന്‍: ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നാല് വയസുകാരിയെ 16കാരന്‍ പീഡനത്തിനിരയാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ കുശിനഗറിലായിരുന്നു സംഭവം. അയല്‍വാസിയായ പ്രതി ഒരു മാസത്തിനിടെ രണ്ട് തവണയാണ് കുട്ടിയെ പീഡിപ്പിച്ചത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി കൊടുത്ത് പ്രലോഭിപ്പിക്കുകയും ആരും കാണാതെ പീഡിപ്പിക്കുകയുമായിരുന്നു. ഒരിക്കല്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം, നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയാക്കപ്പെട്ട വിവരം പുറത്തുവരുന്നത്.

ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച് ഗ്രാമവാസികള്‍: വിവരമറിഞ്ഞ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് നീതി നല്‍കുന്നതിന് പകരം കേസ് ഒത്തുതീര്‍ക്കുകയായിരുന്നുെവന്നും പൊലീസില്‍ പരാതിപ്പെടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഗ്രാമത്തിലുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിയ്‌ക്ക് കുട്ടിയെ പീഡിപ്പിക്കുന്നതിന് ധൈര്യം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒരിക്കല്‍ കൂടി ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയപ്പോള്‍ പ്രതിയ്‌ക്കെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി.

എന്നാല്‍, കുട്ടിയുടെ ചികിത്സാചെലവ് തങ്ങള്‍ വഹിച്ചുകൊള്ളാമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഗ്രാമത്തിലുള്ളവര്‍ പിതാവിനോട് പറയുകയും ചെയ്‌തു. ശേഷം, കഴിഞ്ഞ ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് ശേഷം പ്രതിയേയും ഗ്രാമത്തിലുള്ള മുതിര്‍ന്നവരേയും പിതാവിനേയും സ്‌റ്റേഷനില്‍ വിളിച്ച് സംസാരിച്ചിരുന്നതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് ധവാല്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.