ETV Bharat / bharat

2025നകം ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്‌ത് രാഷ്‌ട്രപതി

author img

By

Published : Sep 9, 2022, 8:53 PM IST

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ എന്നാണ് പദ്ധതിയുടെ പേര്

campaign to eradicate Tuberculosis by 2025  ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി  കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ  പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍  campaign to eradicate tb in India  health news
2025നകം ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്‌ത് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ക്ഷയ(Tuberculosis) രോഗത്തിനെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. 2025നകം രാജ്യത്ത് നിന്ന് ക്ഷയ രോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്ക് ചേരണം. പദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവുമ്പോള്‍ അവ വിജയിക്കാനുള്ള സാധ്യത പലമടങ്ങ് വര്‍ധിക്കുമെന്നും 'പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍' പരിപാടി അവതരിപ്പിച്ച് കൊണ്ട് രാഷ്‌ട്രപതി പറഞ്ഞു.

ക്ഷയരോഗത്തിന് ചികിത്സയിലുള്ളവര്‍ക്കായുള്ള നി-ക്ഷയ മിത്ര പദ്ധതിയും രാഷ്‌ട്രപതി രാജ്യത്തിനായി സമര്‍പ്പിച്ചു. ക്ഷയ രോഗത്തിന് ചികിത്സയിലുള്ളവര്‍ക്കായി പോഷകാഹാരം, അവര്‍ക്ക് തൊഴില്‍പരമായ സഹായം കൂടാതെ അവരുടെ ചികിത്സയ്‌ക്കായുള്ള സഹായം ലഭ്യമാക്കാനായി എന്‍ജിഒ, കോര്‍പ്പറേറ്റുകള്‍, ജനപ്രതിനിധികള്‍ എന്നിവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് നി-ക്ഷയ മിത്ര ലക്ഷ്യം വയ്ക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ , ഗവര്‍ണര്‍മാര്‍, സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാര്‍, കോര്‍പ്പറേറ്റ് പ്രതിനിധികള്‍, എന്‍ജിഒ പ്രതിനിധികള്‍ എന്നിവരും വെര്‍ച്യുലായി നടന്ന ചടങ്ങില്‍ സംബന്ധിച്ചു. 2030ല്‍ ക്ഷയരോഗം ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാനാണ് അന്താരാഷ്‌ട്ര സമൂഹം ലക്ഷ്യമിടുന്നത്. അതിന് അഞ്ച് വര്‍ഷം മുമ്പ് രാജ്യത്ത് നിന്ന് രോഗത്തെ ഉന്‍മൂലനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്.

ചെലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കണം: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യപ്രവര്‍ത്തകരും സമൂഹ നേതാക്കളും വഹിച്ച പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇതേപ്രവര്‍ത്തനം ക്ഷയരോഗത്തെ തുടച്ച് നീക്കുന്ന കാര്യത്തിലും വേണമെന്ന് രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ആരോഗ്യ സംവിധാനത്തിന്‍റെ എല്ലാ തലത്തിലും എല്ലാവര്‍ക്കും ചെലവ് കുറഞ്ഞതും ഗുണമേന്‍മയുള്ളതുമായ ചികിത്സ ലഭ്യമാക്കണം. ആയുഷ്‌മാന്‍ ഭാരത് പദ്ധതി ഈ വിഷയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

ക്ഷയ രോഗം ഭേദമാക്കാന്‍ പറ്റുന്ന രോഗമാണെന്നത് സംബന്ധിച്ചുള്ള അവബോധം സൃഷ്‌ടിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയും രാഷ്‌ട്രപതി പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ടിബി ചികിത്സ സൗജന്യമാണ്. പൗര കേന്ദ്രീകൃതമായ പ്രധാനമന്ത്രിയുടെ നയങ്ങളുടെ ഭാഗമാണ് പ്രധാന മന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു.

ക്ഷയരോഗം ഇല്ലാതാക്കാന്‍ 360 ഡിഗ്രി സമീപനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള സമീപനം കൊണ്ട് മാത്രമെ ക്ഷയ രോഗ നിര്‍മാര്‍ജനം സാധ്യമാവുകയുള്ളു. നിക്ഷയ പോര്‍ട്ടലില്‍ 13.5 ലക്ഷം ക്ഷയരോഗികള്‍ രജിസ്റ്റര്‍ ചെയ്‌തിട്ട്. ക്ഷയരോഗികള്‍ക്ക് സമൂഹത്തിന്‍റെ സഹായം ലഭ്യമാക്കുന്നതാണ് നിക്ഷയ ഡിജിറ്റല്‍ പോര്‍ട്ടലെന്നും മന്‍സൂക് മാണ്ഡവ്യ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.