ന്യൂഡൽഹി : 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യ ജനതയ്‌ക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളികളാണെന്നും ഇവർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്യ ദിനം ആഘോഷിക്കേണ്ടത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം.കൊവിഡ് സാമ്പത്തികമേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികം മാത്രമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയവരെ മറക്കാനാകില്ലെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
-
I convey my profound appreciation for all covid warriors. Many of them succumbed to Covid-19. I pay homage to them. pic.twitter.com/tZyzfZL35g
— President of India (@rashtrapatibhvn) August 14, 2021 " class="align-text-top noRightClick twitterSection" data="
">I convey my profound appreciation for all covid warriors. Many of them succumbed to Covid-19. I pay homage to them. pic.twitter.com/tZyzfZL35g
— President of India (@rashtrapatibhvn) August 14, 2021I convey my profound appreciation for all covid warriors. Many of them succumbed to Covid-19. I pay homage to them. pic.twitter.com/tZyzfZL35g
— President of India (@rashtrapatibhvn) August 14, 2021
വിവിധ സംസ്‌കാരങ്ങളെ ചേർത്തുപിടിക്കുന്ന ഇന്ത്യയെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നുണ്ട്. ഊർജസ്വലമായ വലിയ ജനാധിപത്യ വ്യവസ്ഥയാണ് രാജ്യത്തിന്‍റെ സവിശേഷത.
'വിദേശത്തും സ്വദേശത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്‍റെ ഈ 75-ാം വാര്‍ഷിക വേളയില്‍ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണ്.
READ MORE: ഒളിമ്പ്യന്മാര്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
ഈ അസുലഭ മുഹൂര്‍ത്തത്തില്‍ എന്‍റെ ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ശരിയായ ദിശയിലേക്കുള്ള പക്വമായ ചുവടുവയ്‌പുകളാണ് ഗാന്ധിജിയിൽ നിന്ന് താൻ പഠിച്ചത്. സ്വദേശത്തും വിദേശത്തുമായി ജീവിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്വാതന്ത്ര്യദിന ആശംസകൾ അറിയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു. "രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയ നമ്മുടെ ഒളിമ്പ്യൻമാരിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഈ ടീം ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടിയവരാണ്.
130 കോടി ഇന്ത്യക്കാർ ഇനിയും നിങ്ങളുടെ വിജയത്തിനായി പ്രാർഥിക്കുകയും സന്തോഷത്തോടെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.