ന്യൂഡൽഹി: ഹോളി ദിനത്തിൽ ആശംസകൾ നേർന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ്. ഹോളി ആഘോഷവേളയിൽ ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, എന്നാണ് പ്രസിഡന്റ് കോവിന്ദ് പറഞ്ഞത്. നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ ഒരു പ്രധാന ഉത്സവമാണെന്നും അത് ഐക്യത്തിന്റെ ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. ഹോളി സാമൂഹിക സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്നും സൗഹൃദം, ഐക്യം എന്നിവയുടെ അടിത്തറയിലുള്ള ഒരു പുതിയ ഇന്ത്യയെ നിർമിക്കാൻ ആളുകളെ ഒത്തുചേരാനും ഹോളി പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ വർഷം മാർച്ച് 28, 29 തീയതികളിലാണ് ഹോളി ആഘോഷം.
രാജ്യത്തിന് ഹോളി ആശംസകൾ നേർന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് - പ്രസിഡന്റ് കോവിന്ദ് ഹോളി ആശംസകൾ
ഈ വർഷം മാർച്ച് 28, 29 തീയതികളിലാണ് ഹോളി ആഘോഷം