ETV Bharat / bharat

'പ്രഥമ വനിത' കടുക് എണ്ണയുടെ പരസ്യത്തില്‍; വിവാദവും പരാതിയും - പരാതി

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രം ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയില്‍ കടുക് എണ്ണ കമ്പനിയുടെ പരസ്യ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനി ഉടമയ്‌ക്കും വിതരണക്കാരനുമെതിരെ പരാതിയുമായി അഭിഭാഷകന്‍

President  Droupadi Murmu  advertisement hoarding  advertisement  Odisha  Complaint  പ്രഥമ വനിത  പ്രഥമ വനിത  കടുക് എണ്ണ  Odisha  രാഷ്‌ട്രപതി  പരസ്യ ബോര്‍ഡില്‍  പരാതി  ദ്രൗപതി മുര്‍മു
'പ്രഥമ വനിത' കടുക് എണ്ണ കമ്പനിയുടെ പരസ്യത്തില്‍; രാഷ്‌ട്രപതിയുടെ ചിത്രം പരസ്യ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി വിവാദവും പരാതിയും
author img

By

Published : Dec 9, 2022, 8:52 PM IST

റൈരംഗ്പൂർ (ഒഡിഷ): രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രം പരസ്യ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് വിവാദം. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രം കടുക് എണ്ണ കമ്പനിയുടെ പരസ്യ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് രാഷ്‌ട്രപതിയെ അപമാനിച്ചുവെന്ന് കാണിച്ച് കമ്പനി ഉടമയ്‌ക്കും വിതരണക്കാരനുമെതിരെ അഭിഭാഷകനായ ജരാന പ്രസ്‌തി കരഞ്ജിയയാണ് പൊലീസില്‍ പരാതി നൽകിയത്.

രാഷ്‌ട്രപതിയുടെ ചിത്രം ഉപയോഗിക്കാൻ കമ്പനിക്ക് ആരാണ് അനുമതി നൽകിയത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോര്‍ഡിങ് സ്ഥാപിക്കാന്‍ കരഞ്ജിയ എൻഎസി (നോട്ടിഫൈഡ് ഏരിയ കൗൺസിൽ) അധികൃതർ അനുവദിച്ചതെന്നും ജരാന പ്രസ്‌തി പരാതിയില്‍ ചോദിച്ചു. കടുക് എണ്ണ നിര്‍മിക്കുന്ന കമ്പനിയാണ് പരസ്യം ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയില്‍ അറിയിച്ച അദ്ദേഹം തന്‍റെ പരാതിക്ക് തെളിവായി പരസ്യത്തിന്‍റെ ചിത്രവും സമർപ്പിച്ചിട്ടുണ്ട്.

രാഷ്‌ട്ര തലവന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് ചില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിർമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെ സ്ഥാനത്തിന് മാന്യതയുണ്ടെന്നും പരാതി നല്‍കിയ ശേഷം അദ്ദേഹം പ്രതികരിച്ചു. കരഞ്ജിയ പട്ടണത്തിലെ മാണിക ചക്കിൽ ചവറ്റുകുട്ടയ്ക്ക് സമീപം രാഷ്‌ട്രപതിയുടെ ചിത്രം വെച്ചിരിക്കുന്ന ഒരു ഹോർഡിങ് കാണുന്നത് അസഹനീയമാണ്. മാത്രമല്ല പ്രസിഡന്‍റിന്‍റെ ചിത്രമുള്ള പരസ്യം സമൂഹത്തിന് തെറ്റായ സൂചനയാണ് നൽകുന്നതെന്നും ജരാന പ്രസ്‌തി പറഞ്ഞു. കരഞ്ജിയ നഗരത്തിന്‍റെ പരിസരങ്ങളിലും സമാനമായ ഹോർഡിങുകൾ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകന്‍റെ പരാതി സ്വീകരിച്ചുവെന്നും ഇത് സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണെന്നും കരഞ്ജിയ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് രഞ്ജൻ കുമാർ സേത്തി പറഞ്ഞു. അതേസമയം മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂർ സ്വദേശിനിയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു. അതുകൊണ്ടുതന്നെ ഇവരുടെ ജനപ്രീതി ഉപയോഗപ്പെടുത്താന്‍ നിരവധി ചെറുകിട വ്യാപാരികൾ അവരുടെ ബാനറുകളിലും ഹോർഡിങുകളിലും രാഷ്‌ട്രപതിയുടെ ചിത്രം ഉപയോഗിക്കുന്നതായി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.