ETV Bharat / bharat

മാർക്ക് കുറഞ്ഞ കാര്യം വീട്ടിൽ അറിയിച്ചു ; ഗർഭിണിയായ അധ്യാപികയെ ക്രൂരമായി ആക്രമിച്ച് വിദ്യാർഥികൾ - ദോമർദലാംഗ് ജവഹർ നവോദയ് വിദ്യാലയം

ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള 22ഓളം വിദ്യാർഥികളുടെ സംഘമാണ് അധ്യാപികയെ ആക്രമിച്ചത്

pregnant teacher mercilessly beaten by students  students beaten pregnant teacher in Assam  ഗർഭിണിയായ അധ്യാപികയ്‌ക്ക് നേരെ മർദനം  അസമിൽ അധ്യാപികയെ മർദിച്ച് വിദ്യാർഥികൾ  Teacher mercilessly beaten by students in Assam  അധ്യാപികയെ ക്രൂരമായി മർദിച്ച് വിദ്യാർഥികൾ  അധ്യാപികയെ ക്രൂരമായി ആക്രമിച്ച് വിദ്യാർഥികൾ  ദോമർദലാംഗ് ജവഹർ നവോദയ് വിദ്യാലയം  അഞ്ജു റാണി
മാർക്ക് കുറഞ്ഞ കാര്യം വീട്ടിൽ അറിയിച്ചു; ഗർഭിണിയായ അധ്യാപികയെ ക്രൂരമായി ആക്രമിച്ച് വിദ്യാർഥികൾ
author img

By

Published : Nov 29, 2022, 8:26 PM IST

ദിബ്രുഗഡ്(അസം) : പരീക്ഷയിൽ കുറഞ്ഞ മാർക്ക് വാങ്ങിയ കാര്യം വീട്ടുകാരെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ അഞ്ച് മാസം ഗർഭിണിയായ അധ്യാപികയെ ക്രൂരമായി മർദിച്ച് ഒരുകൂട്ടം വിദ്യാർഥികൾ. അധ്യാപിക അഞ്ജു റാണിക്കാണ് മർദനമേറ്റത്. ദിബ്രുഗഡ് ജില്ലയിലെ മൊറാൻ സബ്‌ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ദോമർദലാംഗ് ജവഹർ നവോദയ് വിദ്യാലയത്തിൽ നവംബർ 27-നായിരുന്നു സംഭവം.

ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള 22ഓളം വിദ്യാർഥികളുടെ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വിദ്യാർഥികൾ കുറഞ്ഞ മാർക്ക് വാങ്ങിയ കാര്യവും ഇവർ സ്‌കൂളിന്‍റെ അച്ചടക്ക നടപടികൾ ലംഘിക്കുന്ന കാര്യവും അഞ്ജു റാണി വിദ്യാർഥികളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഈ വൈരാഗ്യത്തിലാണ് വിദ്യാർഥികൾ കൂട്ടം ചേർന്ന് അധ്യാപികയെ ആക്രമിച്ചത്.

അഞ്ജു റാണിയെ സഹ അധ്യാപകരും വിദ്യാർഥികളും ചേർന്ന് രക്ഷപ്പെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം ആക്രമണത്തിൽ പങ്കെടുത്ത 22 വിദ്യാർഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടിക്ക് അനുമതി നൽകിയതായും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.