ETV Bharat / bharat

സൈന്യത്തിന് സല്യൂട്ട്, കനത്ത മഞ്ഞുവീഴ്‌ചയില്‍ അവശയായ ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യം - കിഷ്‌ത്വാറിലെ ജില്ല ആശുപത്രി

കനത്ത മഞ്ഞുവീഴ്‌ചയുള്ള കിഷ്‌ത്വാറിലെ ഒറ്റപ്പെട്ട ഗ്രാമമായ നവപഞ്ചിയില്‍ നിന്നാണ് സൈന്യം അവശനിലയിലായ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സൈന്യത്തിന്‍റെ മനുഷ്യത്വപരമായ ഇടപെടലില്‍ ഗ്രാമവാസികള്‍ നന്ദി അറിയിച്ചു

Videos Visuals a pregnant lady was rescued by indian army in kishtwar  pregnant lady was rescued by Indian army  pregnant lady was rescued by army in Kishtwar  Kishtwar  Kishtwar of Jammu Kashmir  ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യം  കിഷ്‌ത്വാറിലെ ഒറ്റപ്പെട്ട ഗ്രാമമായ നവപഞ്ചി  ജമ്മു കശ്‌മീരിലെ നവപഞ്ചി  ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്‍റെ എംഐ ഹെലികോപ്‌റ്റര്‍  കിഷ്‌ത്വാറിലെ ജില്ല ആശുപത്രി  കിഷ്‌ത്വാര്‍
സൈന്യം
author img

By

Published : Feb 9, 2023, 5:57 PM IST

അവശയായ ഗര്‍ഭിണിക്ക് സൈന്യത്തിന്‍റെ സഹായ ഹസ്‌തം

ജമ്മു: കനത്ത മഞ്ഞുവീഴ്‌ച തുടരുന്ന ജമ്മു കശ്‌മീരിലെ നവപഞ്ചിയില്‍ നിന്ന് ഇന്ത്യൻ സൈന്യത്തിന് ഒരു ഫോണ്‍ കോള്‍ വരുന്നു. ഒറ്റപ്പെട്ട ഗ്രാമമായ നവപഞ്ചിയിലെ ഒരു വീട്ടില്‍ നിന്നായിരുന്നു ആ ഫോണ്‍ കോള്‍. ഗര്‍ഭിണിയായ യുവതി അവശനിലയിലാണെന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ അപകടത്തിലാകുമെന്നും സഹായിക്കണമെന്നും അറിയിച്ച് കോള്‍ കട്ടായി.

Videos Visuals a pregnant lady was rescued by indian army in kishtwar  pregnant lady was rescued by Indian army  pregnant lady was rescued by army in Kishtwar  Kishtwar  Kishtwar of Jammu Kashmir  ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യം  കിഷ്‌ത്വാറിലെ ഒറ്റപ്പെട്ട ഗ്രാമമായ നവപഞ്ചി  ജമ്മു കശ്‌മീരിലെ നവപഞ്ചി  ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്‍റെ എംഐ ഹെലികോപ്‌റ്റര്‍  കിഷ്‌ത്വാറിലെ ജില്ല ആശുപത്രി  കിഷ്‌ത്വാര്‍
യുവതിയോട് വിവരം തിരക്കുന്ന സൈനികന്‍

നിമിഷങ്ങള്‍ക്കകം യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള സര്‍വ സന്നാഹങ്ങളുമായി ഗ്രാമത്തിലെത്തിയ സൈന്യത്തെയാണ് ഗ്രാമവാസികള്‍ കണ്ടത്. ഫോണ്‍ സന്ദേശം ലഭിച്ച വീട്ടില്‍ നിന്നും ഗര്‍ഭിണിയായ യുവതിയെ സ്‌ട്രെച്ചറില്‍ കിടത്തി ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്‍റെ എംഐ ഹെലികോപ്‌റ്ററില്‍ കയറ്റി. നവപഞ്ചിയില്‍ നിന്ന് പറന്നുയര്‍ന്ന സൈനിക ഹെലികോപ്‌റ്റര്‍ ഇറങ്ങിയത് കിഷ്‌ത്വാറിലെ ജില്ല ആശുപത്രിക്ക് സമീപം. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ഇന്ത്യൻ എയർഫോഴ്‌സിന്‍റെ കാര്യക്ഷമമായ ഇടപെടലില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ ഒറ്റപ്പെട്ട നവപഞ്ചിയില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. കഠിനമായ കാലാവസ്ഥയും അത്യന്തം ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളുമുള്ള പ്രദേശത്ത് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സൈന്യം ശ്രമിക്കുന്നുണ്ടെന്ന് ലെഫ്റ്റനന്‍റ് കേണൽ ആനന്ദ് പറഞ്ഞു.

നവപഞ്ചിയിലെ ജനങ്ങൾ സൈന്യത്തോടും വ്യോമസേനയോടും നന്ദി രേഖപ്പെടുത്തുകയും ചിലർ സേനയെ പ്രശംസിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.