ETV Bharat / bharat

ഭീമസേനന്‍ ഇനി ഓര്‍മ

author img

By

Published : Feb 8, 2022, 12:43 PM IST

Praveen Kumar Sobti passes away: പ്രേക്ഷകരുടെ പ്രിയ താരം പ്രവീണ്‍ കുമാര്‍ സോബ്‌തി അന്തരിച്ചു. മഹാഭാരതം ടെലിസീരിയലില്‍ ഭീമനായി വേഷമിട്ട്‌ ജനഹൃദയങ്ങളില്‍ ചേക്കേറുകയായിരുന്നു താരം.

Praveen Kumar Sobti passes away  ഭീമസേനന്‍ ഇനി ഓര്‍മ്മ  പ്രവീണ്‍ കുമാര്‍ സോബ്‌തി അന്തരിച്ചു  Praveen Kumar Sobti as Bheeman  Praveen Kumar Sobti as a sportsman  Praveen Kumar Sobti movies  Praveen Kumar Sobti as a politician
ഭീമസേനന്‍ ഇനി ഓര്‍മ്മ

Praveen Kumar Sobti passes away: മഹാഭാരതം ടെലിസീരിയലില്‍ ഭീമനായി വേഷമിട്ട പ്രവീണ്‍ കുമാര്‍ സോബ്‌തി അന്തരിച്ചു. 74 വയസായിരുന്നു. ന്യൂഡല്‍ഹിയിലെ അശോക്‌ വിഹാറിലെ വസതിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Praveen Kumar Sobti as Bheeman: ബി.ആര്‍ ചോപ്ര സംവിധാനം ചെയ്‌ത മഹാഭാരതത്തിലെ ഭീമന്‍റെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പ്രവീണ്‍ കുമാര്‍. 1988ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരത്തിലെ ഭീമസേനനിലൂടെ പ്രവീണ്‍ സോബ്‌തിയുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. കുടുംബാംഗങ്ങള്‍ പോലും അദ്ദേഹത്തെ ഭീമന്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌.

Praveen Kumar Sobti as a sportsman: അഭിനേതാവ്‌ എന്നതിലുപരി മികച്ചൊരു കായിക താരം കൂടിയാണ്‌ പ്രവീണ്‍ കുമാര്‍. ഏഷ്യന്‍ ഗെയിംസില്‍ ഡിസ്‌കസ്‌ ത്രോയില്‍ മെഡല്‍ നേടുകയും ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌ അദ്ദേഹം. ബിഎസ്‌എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ്‌ ആയിരുന്ന സോബ്‌തി ഇന്ത്യയ്‌ക്ക്‌ വേണ്ടി നിരവധി മത്സരങ്ങളില്‍ മെഡലുകളും നേടിയിട്ടുണ്ട്‌. ഏഷ്യന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും നിരവധി നേട്ടങ്ങള്‍ കൊയ്‌തിട്ടുണ്ട്‌ അദ്ദേഹം.

1960-1972 കാലഘട്ടത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രവീണ്‍ കുമാര്‍ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തത്‌. ഹാമര്‍, ത്രോ, ഡിസ്‌കസ്‌ ത്രോ എന്നിവയാണ് താരത്തിന്‍റെ ഇഷ്‌ടപ്പെട്ട ഇനങ്ങള്‍. 1966, 1970 വര്‍ഷങ്ങളില്‍ ഡിസ്‌കസ്‌ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹം സ്വര്‍ണം നേടി. 1968, 1972 വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട്‌.

Praveen Kumar Sobti movies: മഹാഭാരതത്തില്‍ ഭീമസേനനാകുന്നതിന് മുമ്പ്‌ പ്രവീണ്‍ കുമാര്‍ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്‌. അങ്ങനെയാണ് ബി.ആര്‍ ചോപ്രയുടെ കണ്ണില്‍ പ്രവീണ്‍ കുമാര്‍ ഉടക്കുന്നത്‌. അമിതാഭ്‌ ബച്ചനൊപ്പം 'ഷഹന്‍ഷാ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കരിഷ്‌മ ഖുദ്‌റത്‌ കാ', 'യുദ്ധ്‌', 'സബര്‍ദസ്‌ത്‌', 'ലോഹ', 'സിംഹാസന്‍', 'മൊഹബത്‌ കേ ദുഷ്‌മന്‍', 'അജയ്‌', 'ഖയാല്‍', 'കമാന്‍ഡോ', 'ട്രെയിന്‍ ടു പാകിസ്ഥാൻ' തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 'മഹാഭാരത്‌ ഓര്‍ ബര്‍ബരീക്‌' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ക്യാമറയ്‌ക്ക്‌ മുമ്പിലെത്തിയത്‌.

Praveen Kumar Sobti as a politician: സിനിയും കായികവും കൂടാതെ രാഷ്‌ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കിയിരുന്നു. 2013ല്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ അംഗമായ പ്രവീണ്‍ കുമാര്‍ ഡല്‍ഹിയിലെ വാസിര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീടദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.

Also Read: ആലിയ രണ്‍ബീര്‍ വിവാഹം ഏപ്രിലില്‍ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.