പ്രഭാസ് ആരാധകര്‍ അക്ഷമരായി കാത്തിരുന്ന 'സലാര്‍' (Salaar) ട്രെയിലര്‍ എത്തി. 'സലാർ ഭാഗം 1 - സീസ്‌ഫയര്‍' ഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Salaar Part 1 Ceasefire Trailer). പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമയുടെ ട്രെയിലർ, നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് പുറത്തുവിട്ടത് (Salaar Trailer).
- " class="align-text-top noRightClick twitterSection" data="">
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്. വരധരാജ മന്നാര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെ പ്രഭാസും അവതരിപ്പിക്കും.
Also Read: സലാർ വരുന്നത് ഞെട്ടിക്കാൻ തന്നെ, സിനിമയ്ക്കായി വാങ്ങിയത് 750 വാഹനങ്ങള്‍
സലാറില്‍ പൃഥ്വിരാജ് സുകുമാരന് മികച്ച സ്‌ക്രീന്‍ സ്‌പെയിസ് ഉണ്ടെന്ന് വ്യക്തമാകുന്നതാണ് ട്രെയിലര്‍. ദേവിന്‍റെ വലംകയ്യായി നില്‍ക്കുന്ന വരധരാജിനെയാണ് ട്രെയിലറില്‍ കാണാനാവുക. ഒരു ആസൂത്രിത സീരീസിന്‍റെ തുടക്കം മാത്രമാണ് സലാർ ഭാഗം 1 - സീസ്‌ഫയര്‍ എന്നാണ് പുറത്തിറങ്ങിയ ട്രെയിലർ നല്‍കുന്ന സൂചന. കെജിഎഫ് ലോകവുമായുള്ള സലാറിന്‍റെ ബന്ധവും ട്രെയിലറില്‍ മിന്നിമറയുന്നു.
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി ബസ്രൂർ ആണ് സിനിമയുടെ സംഗീതം. ഭുവൻ ഗൗഡ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു, കെജിഎഫ് ചാപ്‌റ്റര്‍ 2 എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ് എഡിറ്റിംഗ്.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സിനിമയുടെ നിര്‍മാണം. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
2020ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയെങ്കിലും ഈ വര്‍ഷം അവസാനം റിലീസിനെത്തുകയാണ്. ഡിസംബർ 22നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരേസമയം റിലീസിനെത്തുന്നത്.
Also Read: പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്
ബോക്‌സ് ഓഫീസിൽ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുമായി 'സലാര്‍' ഏറ്റുമുട്ടും. 'സലാറും' 'സങ്കി'യും വ്യത്യസ്‌ത ജെനറുകള്‍ ആണെങ്കിലും ഷാരൂഖിന്‍റെ സമീപകാല ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയങ്ങളായിരുന്നു 'പഠാനും', 'ജവാനും'. അതുകൊണ്ട് തന്നെ 'ഡങ്കി'യിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
എസ്‌ആര്‍കെ തരംഗത്തിനെതിരെ 'സലാർ' എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ജനപ്രിയ താരമാണെങ്കിലും സമീപകാല ബോക്‌സ് ഓഫീസ് പരാജയം പ്രഭാസ് ബ്രാൻഡിനെ തളര്‍ത്തിയിരുന്നു.