ETV Bharat / bharat

Prakash Raj On Controversial Tweet 'ഞാന്‍ പങ്കുവച്ചത് നീല്‍ ആംസ്‌ട്രോങ് കാലഘട്ടത്തിലുള്ള തമാശ'; വിവാദ ട്വീറ്റില്‍ പ്രതികരിച്ച് പ്രകാശ് രാജ് - മലയാളിയായ ചായക്കാരന്‍

Prakash Raj Shared A Blog Post Link: നീല്‍ ആംസ്‌ട്രോങ് തമാശയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ബ്ലോഗ് പോസ്‌റ്റിന്‍റെ ലിങ്കും പങ്കുവച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്‍റെ വിശദീകരണം

Prakash Raj tweet on Chandrayaan 3  Prakash Raj controversial tweet on Chandrayaan  Prakash Raj Neil Armstrong Malayali chailwala joke  Prakash Raj chaiwala tweet controversy  Prakash Raj latest news  Malayali chailwala joke  chandrayaan 3  Malayali chailwala joke  Prakash Raj  Neil Armstrong  Prakash Raj On Controversial Tweet  Prakash Raj Shared A Blog Post Link  Chandrayaan 3 soft landing  നീല്‍ ആംസ്‌ട്രോങ്  പ്രകാശ് രാജ്  നീല്‍ ആംസ്‌ട്രോങ് തമാശ  മലയാളിയായ ചായക്കാരന്‍  ചന്ദ്രയാന്‍ 3
Prakash Raj On Controversial Tweet
author img

By ETV Bharat Kerala Team

Published : Aug 22, 2023, 6:30 PM IST

ഹൈദരാബാദ്: രാജ്യത്തിന്‍റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3നെ(chandrayaan 3) പരിഹസിക്കുന്ന തരത്തില്‍ പങ്കുവച്ച പോസ്‌റ്റ് വിവാദമായതില്‍ വിശദീകരണവുമായി നടന്‍ പ്രകാശ് രാജ് (Prakash raj). താന്‍ പങ്കുവച്ച പോസ്‌റ്റ് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങിന്‍റെ(Neil Armstrong) കാലത്തുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'നിലവാരമില്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഒരു ചായക്കടക്കാരനെ മാത്രമെ അറിയുകയുള്ളൂ. 1960 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ പ്രചോദനമായ മലയാളി ചായക്കടക്കാരനെ അഭിമാനപൂര്‍വം പരിചയപ്പെടുത്തുന്നു. നിങ്ങള്‍ക്ക് അറിവ് വേണമെങ്കില്‍ ദയവായി ഇത് വായിക്കുക, #justasking '- നീല്‍ ആംസ്‌ട്രോങ് തമാശയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ബ്ലോഗ് പോസ്‌റ്റിന്‍റെ ലിങ്കും അദ്ദേഹം പങ്കുവച്ചു.

നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലെത്തുമ്പോള്‍ ഒരു മലയാളിയായ ചായക്കടക്കാരന്‍(Malayali Chaiwala) നേരത്തെ തന്നെ അവിടെ സ്ഥാനം ഉറപ്പിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ രുചി വൈവിധ്യങ്ങളെ അന്യഗ്രഹ ജീവികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായിരുന്നു അദ്ദേഹം അവിടെ ചായക്കട ആരംഭിച്ചത് എന്നാണ് കഥയിലെ സാരാംശം. ശീതയുദ്ധത്തിലെ എതിരാളികളെ മറികടക്കാന്‍ അമേരിക്കയെ സഹായിക്കുന്നതിനായി ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ വ്യക്തി എന്ന പദവി തനിക്ക് നല്‍കണമെന്ന് നീല്‍ ആംസ്‌ട്രോങ് അഭ്യര്‍ഥിച്ചപ്പോള്‍ മലയാളി ചായക്കടക്കാരനായ രാജേന്ദ്ര കൃഷ്‌ണന്‍ മേനോന്‍ അത് അംഗീകരിക്കുകയായിരുന്നു.

ശേഷം, നീല്‍ ചായക്കടക്കാരനായ തന്‍റെ പഴയ സുഹൃത്തുമായി വീണ്ടും ഒന്നിക്കാനായി ഒരു രഹസ്യ ദൗത്യത്തില്‍ വീണ്ടും ചന്ദ്രനിലെത്തി. രണ്ടാമതായി എത്തിയപ്പോള്‍ അവിടെ ഒരു സര്‍ദാറിന്‍റെ ധാബ കാണാനായി. മലയാളി ചായക്കടക്കാരന്‍റെ പലഹാരങ്ങള്‍ക്ക് പ്ലൂട്ടോയില്‍ ആവശ്യക്കാരേറെയായതിനാല്‍ അദ്ദേഹം അവിടേയ്‌ക്ക് പോയെന്ന് നീല്‍ ആംസ്‌ട്രോങിനോട് സര്‍ദാര്‍ പറഞ്ഞു.

'വിദ്വേഷം വെറുപ്പിനെ മാത്രമെ കാണുന്നുള്ളു എന്ന വാചകത്തോടെയായിരുന്നു അദ്ദേഹം നേരത്തെ തന്‍റെ ട്വീറ്റ് ആരംഭിച്ചത്. ഞങ്ങളുടെ കേരളത്തിലെ ചായക്കടക്കാരനെ ആഘോഷമാക്കിയ ആംസ്‌ട്രോങ് കാലഘട്ടത്തിലെ തമാശയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ ട്രോളന്മാര്‍ ഏത് ചായക്കടക്കാരനെയാണ് കണ്ടത്? നിങ്ങള്‍ക്ക് തമാശ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ആ തമാശ. വളരൂ'- പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.

  • Hate sees only Hate.. i was referring to a joke of #Armstrong times .. celebrating our kerala Chaiwala .. which Chaiwala did the TROLLS see ?? .. if you dont get a joke then the joke is on you .. GROW UP #justasking https://t.co/NFHkqJy532

    — Prakash Raj (@prakashraaj) August 21, 2023 " class="align-text-top noRightClick twitterSection" data=" ">

ചന്ദ്രയാന്‍ 3 നിര്‍ണായക ഘട്ടത്തില്‍ (Chandrayaan 3 soft landing): അതേസമയം, നാളെ (ഓഗസ്റ്റ് 23) വൈകുന്നേരം 6.04-ന് ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ (ISRO) ഓദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മുന്‍പ് ഇല്ലാത്ത അത്രയും ആത്മവിശ്വാസത്തിലാണ് ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍. ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ രണ്ട് ഡീബൂസ്‌റ്റിങ് പ്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെന്ന് നേരത്തെ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. അവസാന ഘട്ടത്തില്‍ മൊഡ്യൂളിലെ വീണ്ടും പരിശോധിക്കുന്നുണ്ട്.

തുടര്‍ന്ന്, പേടകം ഇറക്കാനിരിക്കുന്ന സ്ഥലത്തെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പായിരിക്കും. ഓഗസ്റ്റ് 23 വൈകുന്നേരം 5.45നാണ് ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാന്‍ താഴ്‌ന്നിറങ്ങല്‍ ആരംഭിക്കുന്നത്.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്താന്‍ സാധിച്ചാല്‍ ഈ നേട്ടം കൈപ്പിടിയിലാക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും മാത്രം കൈവരിച്ച നേട്ടത്തിന് അരികിലാണ് ഇപ്പോള്‍ ഇന്ത്യയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.