ETV Bharat / bharat

Pragyan Rover Roaming in Moon ലാന്‍ഡര്‍ വിക്രമില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ചിത്രങ്ങൾ വന്നു തുടങ്ങി - പ്രഗ്യാൻ റോവർ

Pragyan Rover Roaming in Moon ലാന്‍ഡറിലെ ലാന്‍ഡിങ്ങ് ഇമേജര്‍ കാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ ചന്ദ്ര ഉപരിതലത്തിന്‍റെ വ്യക്തമായ ദൃശ്യങ്ങളുണ്ട്.

Pragyan Rover Roaming in MoonPragyan Rover Roaming in Moon
Pragyan Rover Roaming in Moon
author img

By ETV Bharat Kerala Team

Published : Aug 24, 2023, 7:34 AM IST

ബെംഗളൂരു: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയ ശേഷം ഇന്ത്യയുടെ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ അതിന്‍റെ പ്രയാണം തുടങ്ങി. പ്രഗ്യാന്‍ റോവറിന്‍റെ ആറ് ചക്രങ്ങളില്‍ ഇന്ത്യയുടെ ഔദ്യോഗിക മുദ്രയും ഐഎസ്ആര്‍ഒ യുടെചിഹ്നവും കൊത്തിവെച്ചിട്ടുണ്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലൂടെ പ്രഗ്യാന്‍ റോവര്‍ പതുക്കെ നീങ്ങുമ്പോള്‍ സാരനാഥിലെ അശോക സ്തംഭത്തിന്‍റെ മുദ്രയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ചിഹ്നവും ചന്ദ്രന്‍റെ മണ്ണില്‍ ആഴത്തില്‍ പതിയും. ചന്ദ്രനില്‍ വായു ഇല്ലാത്തതിനാല്‍ത്തന്നെ ഈ മുദ്രകള്‍ ചാന്ദ്ര ഉപരിതലത്തില്‍ മായാതെ കിടക്കും.

  • Chandrayaan-3 Mission:
    Updates:

    The communication link is established between the Ch-3 Lander and MOX-ISTRAC, Bengaluru.

    Here are the images from the Lander Horizontal Velocity Camera taken during the descent. #Chandrayaan_3#Ch3 pic.twitter.com/ctjpxZmbom

    — ISRO (@isro) August 23, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രഗ്യാന്‍ റോവറിന്‍റെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആന്‍റിനകളുപയോഗിച്ച് വിക്രം ലാന്‍ഡറുമായി റോവര്‍ സംവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. സെക്കന്‍ഡില്‍ ഒരു സെന്‍റി മീറ്റര്‍ വേഗതയിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ നീങ്ങുന്നത്. ഇന്നലെ (23.08.23) വൈകിട്ട് ആറുമണി കഴിഞ്ഞ് മൂന്ന് മിനിട്ട് പിന്നിട്ടപ്പോള്‍ ചന്ദ്രനിലിറങ്ങിയ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് വേര്‍പെട്ട റോവര്‍ പ്രഗ്യാന്‍ നാലുമണിക്കൂറിനു ശേഷമാണ് ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയത്.

ലാന്‍ഡറിനോട് യാത്ര പറഞ്ഞ് ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ സമയം ഒട്ടും പാഴാക്കാതെയാണ് പര്യവേഷണത്തിലേക്ക് കടന്നത്. ഇനിയുള്ള 14 ദിവസങ്ങള്‍ ദക്ഷിണ ധ്രുവത്തിലെ വിവിധ മേഖലകളില്‍ സഞ്ചരിച്ച് പ്രഗ്യാന്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യും. ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും പകര്‍ത്തിയ ചിത്രങ്ങളും നേരത്തെ ഐഎസ്ആര്‍ഒ പങ്കു വെച്ചിരുന്നു.

ലാന്‍ഡറിലെ ലാന്‍ഡിങ്ങ് ഇമേജര്‍ കാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ ചന്ദ്ര ഉപരിതലത്തിന്‍റെ വ്യക്തമായ ദൃശ്യങ്ങളുണ്ട്. താരതമ്യേന നിരപ്പുള്ള ദക്ഷിണ ധ്രുവത്തിലെ പ്രതലമാണ് ചിത്രങ്ങളില്‍ കാണാനുള്ളത്. ഇനി പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങളും ലാന്‍ഡറില്‍ കിട്ടിത്തുടങ്ങും.

Also read: Chandrayaan 3 Successfully On Moon: 'ഞാന്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു, നിങ്ങളും': ചന്ദ്രയാന്‍ 3 ന്‍റെ വിജയവിളംബരം നടത്തി ഐഎസ്‌ആര്‍ഒ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.