ETV Bharat / bharat

എൻസിപിക്ക് രണ്ട് വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ശരദ്‌ പവാർ - ശരദ് പവാർ

സുപ്രിയ സുലെ ശരദ് പവാറിന്‍റെ മകളും പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭ എംപിയുമാണ്. പ്രഫുല്‍ പട്ടേല്‍ നിലവില്‍ എൻസിപി ദേശീയ വൈസ് പ്രസിഡന്‍റും രാജ്യസഭ എംപിയുമാണ്. മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ഫിഫ കൗൺസില്‍ അംഗവുമാണ്.

Praful Patel Supriya Sule NCP working presidents
എൻസിപിക്ക് രണ്ട് വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ശരദ്‌ പവാർ
author img

By

Published : Jun 10, 2023, 2:48 PM IST

Updated : Jun 10, 2023, 2:53 PM IST

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) രണ്ട് പുതിയ വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. എൻസിപിയുടെ 25-ാം വാർഷികാഘോഷ പരിപാടികൾ ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് ശരദ് പവാറിന്‍റെ പ്രഖ്യാപനം. 1999ലാണ് കോൺഗ്രസ് വിട്ടിറങ്ങിയ ശരദ് പവാറും പിഎ സാഗ്‌മയും ചേർന്ന് എൻസിപി രൂപീകരിച്ചത്.

പുതിയ അധികാര കേന്ദ്രങ്ങൾ: സുപ്രിയ സുലെ ശരദ് പവാറിന്‍റെ മകളും പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭ എംപിയുമാണ്. എൻസിപിയുടെ വനിത യുവജന വിഭാഗത്തിന്‍റെ ചുമതലയുടെ സുപ്രിയ സുലെയ്ക്കാണ്. പ്രഫുല്‍ പട്ടേല്‍ നിലവില്‍ എൻസിപി ദേശീയ വൈസ് പ്രസിഡന്‍റും രാജ്യസഭ എംപിയുമാണ്. മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ഫിഫ കൗൺസില്‍ അംഗവുമാണ്. അതേസമയം എൻസിപി വർക്കിങ് പ്രസിഡന്‍റായി നിയമിച്ചതില്‍ നന്ദി അറിയിച്ചുകൊണ്ട് സുപ്രിയ സുലെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

  • I am grateful to NCP President Hon. Pawar Saheb and all the Senior Leaders, party colleagues, party workers and well wishers of @NCPSpeaks for bestowing this huge responsibility of Working President along with Hon. @praful_patel Bhai.

    To my fellow members of the party, because…

    — Supriya Sule (@supriya_sule) June 10, 2023 " class="align-text-top noRightClick twitterSection" data=" ">

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നില്‍ കണ്ടാണ് ഇരുവർക്കും സുപ്രധാന ചുമതലകൾ നല്‍കിയതെന്നാണ് പുതിയ ഭാരവാഹി നിയമനത്തെ കുറിച്ച് എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരു നേതാക്കളും വർഷങ്ങളായി ശരദ്‌ പവാറുമായി അടുത്ത ബന്ധം പുലർത്തുന്നവരും പാർട്ടിയുടെ ദേശീയ നേതാക്കളുമാണെന്നാണ് പുതിയ വർക്കിങ് പ്രസിഡന്‍റ് നിയമനത്തെ കുറിച്ച് എൻസിപി നേതാവ് ജിതേന്ദ്ര അവ്‌ഹാദ് പറഞ്ഞത്.

അധികാരമൊഴിയാൻ ശരദ് പവാർ: അടുത്തിടെ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി ശരദ് പവാർ പ്രഖ്യാപനം നടത്തിയിരുന്നു. ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും ശരദ് പവാർ പറഞ്ഞിരുന്നു. എന്നാല്‍ പാർട്ടിയില്‍ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ശരദ്‌ പവാർ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുകയാണ്.

  • राष्ट्रवादी काँग्रेस पक्षाच्या २४ व्या वर्धापन दिनी आज राष्ट्रवादी भवन, मुंबई येथे प्रदेशाध्यक्ष जयंतराव पाटील यांच्या हस्ते आणि विधानसभा उपाध्यक्ष नरहरी झिरवाळ व खा. सुप्रियाताई सुळे यांच्या प्रमुख उपस्थितीत झेंडा फडकावून राष्ट्रवादी काँग्रेस परिवारास वर्धापन दिनाच्या शुभेच्छा… pic.twitter.com/oVrqSarTKL

    — NCP (@NCPspeaks) June 10, 2023 " class="align-text-top noRightClick twitterSection" data=" ">

എൻസിപി കോർ കമ്മിറ്റി യോഗം ചേർന്നാണ് ശരദ്‌ പവാർ ദേശീയ അധ്യക്ഷനായി തുടരണമെന്ന നിർദ്ദേശം വെച്ചത്. അതോടൊപ്പം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ശരദ് പവാർ ഒരു ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഹൈപവർ കമ്മിറ്റിയില്‍ അജിത് പവാർ, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, ഛഗൻ ഭുജ്ബല്‍ എന്നിവരാണ് ഉൾപ്പെടുന്നത്.

സാക്ഷിയായി അജിത് പവാർ: പുതിയ വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത് അജിത് പവാറിന്‍റെ സാന്നിധ്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് മുൻ മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി കൂടിയായ അജിത് പവാർ. എന്നാല്‍ മകൾ സുപ്രിയ സുലെയ്ക്ക് പാർട്ടിയുടെ നേതൃ സ്ഥാനം നല്‍കണമെന്നാണ് ശരദ് പവാർ ചിന്തിക്കുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നല്‍കുന്ന സൂചന.

പാർട്ടിയിലെ നേതാക്കൾക്ക് അധികാരം വിഭജിച്ച് നല്‍കാനുള്ള ശരദ് പവാറിന്‍റെ നീക്കം തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടല്ലെന്നും എൻസിപിയെ ശക്തിപ്പെടുത്താൻ കൂടിയാണെന്നും വിലയിരുത്തലുണ്ട്.

Last Updated : Jun 10, 2023, 2:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.