ETV Bharat / bharat

ശക്തമായ സ്‌ഫോടനത്തില്‍ നാല് മരണം ; വീട് തകര്‍ന്നു, മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് നാലുപേര്‍ സംഭവസ്ഥലത്ത് മരിച്ചു, സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല

Powerful explosion in Bulandshahr Four dies  Powerful explosion  Bulandshahr  Powerful explosion in Uttar Pradesh Bulandshahr  House completely Collapses  ശക്തമായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു  വീട് തരിപ്പണമായി  മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയില്‍  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍  സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന്  നാലുപേര്‍ സംഭവസ്ഥലത്ത് മരിച്ചു  സ്‌ഫോടനത്തിന് പിന്നിലെ കാരണം  ബുലന്ദ്ഷഹർ  സ്‌ഫോടനം  പൊലീസും ഫയര്‍ ആന്‍റ് റസ്‌ക്യു വിഭാഗവും  പൊലീസ്
ശക്തമായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു; വീട് തരിപ്പണമായി, മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയില്‍
author img

By

Published : Mar 31, 2023, 10:25 PM IST

ബുലന്ദ്ഷഹറിലുണ്ടായ സ്‌ഫോടനം

ബുലന്ദ്ഷഹർ (ഉത്തര്‍പ്രദേശ്) : ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ബുലന്ദ്ഷഹർ നഗരത്തിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതേത്തുടര്‍ന്ന് മരിച്ചവര്‍ അവശിഷ്‌ടങ്ങള്‍ക്കിടയിലുമായി. മാത്രമല്ല സ്‌ഫോടനത്തിന്‍റെ ശബ്‌ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. അപകട സ്ഥലത്ത് നിന്നുയര്‍ന്ന കനത്ത പുക കണ്ടാണ് ആളുകള്‍ ഓടിയടുത്തത്. അതേസമയം ജനവാസ മേഖലയില്‍ നിന്ന് മാറി പാടത്തിന്‍റെ നടുവിലായി സ്ഥിതി ചെയ്‌തിരുന്ന വീട്ടില്‍ സ്‌ഫോടനമുണ്ടായത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ഫോടന വിവരമറിഞ്ഞ് പൊലീസും ഫയര്‍ ആന്‍റ് റസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പൊലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് തങ്ങളും അഗ്നിശമന സേനയും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് ബുലന്ദ്ഷഹർ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ ചിതറിയ നിലയിലായിരുന്നു. കൂടാതെ ഇവിടെ വലിയ പ്ലാസ്‌റ്റിക് ഡ്രമ്മുകള്‍ തകര്‍ന്നുള്ള അവശിഷ്‌ടങ്ങളും നിറഞ്ഞിരുന്നു.

പടക്കനിര്‍മാണശാലയിലും സ്‌ഫോടനം : കഴിഞ്ഞദിവസം തമിഴ്‌നാട് കാഞ്ചീപുരത്തെ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതുപേര്‍ മരിച്ചിരുന്നു. മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ മരിച്ച അപകടത്തില്‍ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരിക്കാ കണ്ടിപുരത്തോട് ചേർന്ന കുരുവിമല വള്ളത്തോട്ടം ഭാഗത്ത് നരേന്ദ്രൻ ഫയർ വർക്‌സ് എന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

ഉച്ചയോടെ പടക്കശാലയുടെ ഗോഡൗണ്‍ ഭയാനകമായ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടം പൂര്‍ണമായും തകർന്നുവീണു. സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടാവുകയും ചെയ്‌തു. എന്നാല്‍ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

സഹായവുമായി സര്‍ക്കാര്‍ : സ്‌ഫോടനത്തെ തുടര്‍ന്ന് നാലുപേർ സംഭവ സ്ഥലത്തും അഞ്ചുപേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല തമിഴ്‌നാട് ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ടി.എം.അൻബരശൻ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടിരുന്നു.

Also Read:ബംഗ്ലാദേശിലെ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; 16 പേര്‍ മരിച്ചു, 100 കണക്കിനാളുകള്‍ക്ക് പരിക്ക്

ഇദ്ദേഹം മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചിരുന്നു. അപകടത്തില്‍ പൊള്ളലേറ്റവർ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഫാക്‌ടറിയുടെ ഉടമ നരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.