ETV Bharat / bharat

ഗര്‍ഭിണിയായിരിക്കെ മരിച്ച മകളുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രമ്മര്‍മാര്‍ ; വീഡിയോ തെളിവെന്ന് അമ്മ

മധ്യപ്രദേശില്‍, ഗര്‍ഭിണിയായിരിക്കെ മരിച്ച മകളുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഡ്രം അടിക്കാരെന്ന് അമ്മ. ഭര്‍തൃവീട്ടുകാര്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പരാതി

ഗര്‍ഭിണിയായിരിക്കെ മരിച്ച മകളുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രമ്മറുമാര്‍; വീഡിയോ തന്‍റെ പക്കലുണ്ടെന്നറിയിച്ച് പരാതിയുമായി അമ്മ

author img

By

Published : Oct 12, 2022, 10:55 PM IST

ജബല്‍പുര്‍ (മധ്യപ്രദേശ്) : ഗര്‍ഭിണിയായിരിക്കെ മരിച്ച മകളുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രമ്മര്‍മാരാണെന്ന് ആരോപിച്ച് അമ്മ രംഗത്ത്. 2022 സെപ്റ്റംബര്‍ 17-ന് ജബല്‍പുര്‍ പനഗരൽ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ സംശയാസ്പദമായ സാഹചര്യത്തിൽ രാധ ലോധി എന്ന ഗർഭിണിയായ സ്‌ത്രീ മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രം കൊട്ടുന്നവരാണെന്നും ഇതിന്‍റെ വീഡിയോ തന്‍റെ പക്കലുണ്ടെന്നും യുവതിയുടെ അമ്മ പറയുന്നു. മാത്രമല്ല മരണത്തില്‍ കുടുംബം ഭർതൃവീട്ടുകാരുടെ പീഡനവും അശ്രദ്ധയും ആരോപിക്കുന്നുമുണ്ട്.

ബെൽഗേര ഗ്രാമനിവാസിയായ രാധ ബായിയുടെ മകൾ ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവത്തിനിടെ മരിച്ചു. മകളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഡ്രമ്മര്‍മാരാണെന്നും ഭര്‍തൃവീട്ടുകാര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കാണിച്ചുള്ള രാധ ബായിയുടെ പരാതി ലഭിച്ചതായി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ആർ.കെ സോണി പറഞ്ഞു.

നിയമവിരുദ്ധമായി പോസ്‌റ്റ്‌മോർട്ടം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ മാധ്യമപ്രവർത്തകർ വഴി തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബറേലയിലെ പദ്‌വാർ നിവാസിയായ രാധ ലോധിയും പനഗറിലെ ഗോപി പട്ടേലും 2021 ഏപ്രിൽ 24 നാണ് വിവാഹിതരാകുന്നത്. വിവാഹദിനം മുതല്‍ തന്നെ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ രാധയെ പീഡിപ്പിക്കുകയായിരുന്നുവെന്നും മരിക്കുന്നതിന്‍റെ തലേന്ന് വരെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അവളുമായി വഴക്കിട്ടതായും അമ്മ ആരോപിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു. അതേസമയം സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് എസ്‌പി സിദ്ധാർത്ഥ ബഹുഗുണ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രതികൾക്കെതിരെ പനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.