ETV Bharat / bharat

ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ചു; രാജിവച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി - ഡോക്‌ടർമാരുടെ അഭാവം

ഡോക്‌ടർമാരുടെ അഭാവത്തെ തുടർന്ന് അടിയന്തര പ്രസവ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ ഉത്തരവിട്ടിരുന്നു. ഇതാണ് യുവതിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് ആരോപണം ഉയർന്നത്.

പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ  പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവച്ചു  ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ചു  ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു  Portugal health minister resigns  Marta Temido resigns  pregnant Indian woman dies in portugal  അന്‍റോണിയോ കോസ്റ്റ  ഡോക്‌ടർമാരുടെ അഭാവം  പോർച്ചുഗൽ ആരോഗ്യ വാർത്ത
പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവച്ചു
author img

By

Published : Sep 1, 2022, 1:48 PM IST

ലിസ്‌ബൺ: ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തില്‍ രാജിവച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ. യുവതി ആംബുലൻസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് മാർത്തയുടെ രാജി. 34കാരിയായ യുവതിയെ സാന്‍റ മരിയ ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് ലിസ്‌ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

പോർച്ചുഗലിലെ ഏറ്റവും വലിയ ആശുപത്രിയാണ് സാന്‍റ മരിയ. തുടർന്ന് യുവതിയുടെ കുഞ്ഞിനെ അടിയന്തര സിസേറിയനിലൂടെ പുറത്തെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാർത്തയുടെ രാജി.

വേനലവധിക്കാലത്ത് പോർച്ചുഗലിലെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്‌ടർമാർ ഉണ്ടാകാറില്ല. ഇതേത്തുടർന്ന് അടിയന്തര പ്രസവ സേവനങ്ങൾ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ, താത്കാലികമായി നിർത്തിവയ്ക്കാൻ മാർത്ത ഉത്തരവിട്ടിരുന്നു. ഇതാണ് യുവതിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് വിമർശകർ ആരോപിക്കുന്നത്.

2018ൽ ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റ മാർത്ത കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിലും രാജ്യത്ത് വാക്‌സിൻ വിതരണം വിജയകരമായി കൈകാര്യം ചെയ്യുന്നതിലും ബഹുമതി നേടിയിരുന്നു. എന്നാൽ ഇനി അധികാരത്തിൽ തുടരുന്നതിനുള്ള സാഹചര്യമില്ലെന്ന് ടെമിഡോ മനസിലാക്കിയതായി ചൊവ്വാഴ്‌ച സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

രാജി സ്വീകരിച്ചതായും ടെമിഡോയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന ഇന്ത്യൻ വംശജനായ കോസ്റ്റ അറിയിച്ചു.

പോർച്ചുഗലിൽ സമീപ മാസങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അമ്മമാരെ ആശുപത്രി മാറ്റിയതിനെ തുടർന്ന് ചികിത്സ വൈകിയത് മൂലം രണ്ട് ശിശുക്കൾ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.