പട്‌ന: ബിഹാറിലെ പട്‌ന ജങ്ഷൻ റെയിൽവേ സ്‌റ്റേഷൻ പരസ്യ പ്രദർശന ബോർഡ് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്യുകയും സ്‌ക്രീനിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്‌തു. ഞായറാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പ്രധാന റോഡിന് അഭിമുഖമായുള്ള ബോർഡിന്‍റെ ഡിസ്‌പ്ലേ സ്‌ക്രീനിലാണ് പോൺ വീഡിയോകൾ പ്രത്യക്ഷമായത്.
യാത്രക്കാർ, പ്രത്യേകിച്ച് കുടുംബസമേതം യാത്ര ചെയ്യുന്നവർ പരാതിയുമായി ഉദ്യോഗസ്ഥരുടെ അടുത്തെത്തുകയും ചെയ്‌തു. രാത്രി 9.30ന് ശേഷം നഗ്‌നവീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ഉദ്യോഗസ്ഥരും പരിഭ്രാന്തരായി. സ്‌റ്റേഷൻ മാനേജ്‌മെന്‍റ് സംഭവം അറിഞ്ഞയുടൻ ഡിസ്‌പ്ലേ സ്‌ക്രീനിന്‍റെ സിഗ്നൽ സ്വിച്ച് ഓഫ് ചെയ്‌താണ് പ്രശ്‌നം പരിഹരിച്ചത്.
Also Read:വണ്‍ റാങ്ക്, വണ്‍ പെൻഷൻ: 'എന്താണ് ഇത്ര രഹസ്യം?' മുദ്രവച്ച കവര്‍ തിരിച്ചയച്ച് സുപ്രീംകോടതി
സംഭവത്തിൽ പട്‌ന ജങ്‌ഷനിലെ കൺസേൺഡ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൈബർ ക്രിമിനലുകളാണ് അപകീർത്തികരമായ പ്രവൃത്തിയുടെ പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.56 മുതൽ 9.59 വരെ, ഏകദേശം മൂന്ന് മുതൽ നാല് മിനിറ്റ് വരെ വീഡിയോ പ്ലേ ചെയ്‌തതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഇൻസ്പെക്‌ടർ പറഞ്ഞു.
Also Read: കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
സൂക്ഷിക്കണം ഡിജിറ്റൽ വാച്ചും ഇയർ പോഡും: ഹാൻഡ്‌സ് ഫ്രീ സാങ്കേതികവിദ്യയുടെ ഭാഗമായി ഇന്ന് ഏറ്റവുമധികം വിപണിയിലുള്ള ഒന്നാണ് ഡിജിറ്റൽ വാച്ചും ഇയർ പോഡും. കൈയിലെ ഡിജിറ്റൽ വാച്ചായാലും ചെവിയിൽ ഇയർ പോഡായാലും ബ്ലൂടൂത്ത് വഴി ആ ഉപകരണങ്ങൾ ഫോണുമായി ബന്ധിപ്പിക്കപ്പെടുന്നു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നായി വയർലെസ് സാങ്കേതികവിദ്യ മാറിയത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്.
അടുത്തിടെ ഇയർഫോണുകളും ഡിജിറ്റൽ റിസ്റ്റ് വാച്ചുകളും ലഭ്യമായതോടെ ബ്ലൂടൂത്തിന്‍റെ ഉപയോഗം ഗണ്യമായി വർധിച്ചതിനെ മുതലെടുക്കുകയാണ് സൈബർ കുറ്റവാളികൾ. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഫോണുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് 'ബ്ലൂ ബഗ്ഗിങ്' എന്ന ഹാക്കിംഗ് രീതികൾ അവലംബിക്കപ്പെടുന്നത്. ഫോണിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചു നടക്കുന്ന ആധുനിക യുഗത്തിൽ ബ്ലൂ ബഗ്ഗിങ്' ഹാക്കിങ് വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.