ETV Bharat / bharat

രാജ്യത്തെ ജനസംഖ്യ നിരക്കിലുണ്ടായ കുറവിന് കാരണം വിദ്യാഭ്യാസവും സാമൂഹിക അവബോധവുമെന്ന് എസ്‌ ജയ്‌ശങ്കര്‍ - union minister on population declining

രാജ്യത്തെ ജനസംഖ്യ നിരക്ക് കുറയുകയാണെന്നും വിദ്യാഭ്യാസം, സാമൂഹിക അവബോധം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമെന്നും കേന്ദ്രമന്ത്രി എസ്‌ ജയ്‌ശങ്കര്‍

ജനസംഖ്യ നിയന്ത്രണം  ജനസംഖ്യ നിരക്ക് കുറയുന്നു  എസ്‌ ജയശങ്കര്‍  population of india is declining  population of india  s jaishankar  jaishankar on population  ജയശങ്കര്‍ ജനസംഖ്യ നിരക്ക്  ജനസംഖ്യ നിരക്ക്  union minister on population declining
രാജ്യത്തെ ജനസംഖ്യ നിരക്കിലുണ്ടായ കുറവിന് കാരണം വിദ്യാഭ്യാസവും സാമൂഹിക അവബോധവുമെന്ന് എസ്‌ ജയശങ്കര്‍
author img

By

Published : Sep 5, 2022, 11:50 AM IST

ഗാന്ധിനഗര്‍ (ഗുജറാത്ത്) : നിര്‍ബന്ധിത ജനസംഖ്യ നിയന്ത്രണം ലിംഗ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുമെന്ന് കേന്ദ്രമന്ത്രി എസ്‌ ജയ്‌ശങ്കര്‍. രാജ്യത്തെ ജനസംഖ്യ നിരക്ക് കുറയുന്നുണ്ടെന്നും വിദ്യാഭ്യാസം, സാമൂഹിക അവബോധം, അഭിവൃദ്ധി എന്നീ ഘടകങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ 'ഇന്ത്യ വേ: സ്‌ട്രാറ്റജീസ് ഫോർ അൺസെർട്ടൈന്‍ വേൾഡ്' എന്ന പുസ്‌തകത്തിന്‍റെ ഗുജറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്ത് ജനസംഖ്യ വളർച്ച നിരക്ക് കുറയുന്നു. വിദ്യാഭ്യാസം, സാമൂഹിക അവബോധം, അഭിവൃദ്ധി എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കാലക്രമേണ കുടുംബത്തിന്‍റെ വലിപ്പം കുറഞ്ഞുവരികയാണെന്നും എസ് ജയ്‌ശങ്കര്‍ ചൂണ്ടിക്കാട്ടി.

ജനസംഖ്യ ഘടനയിൽ സമൂലമായ മാറ്റം: സ്വാതന്ത്ര്യാനന്തര ഇന്ത്യ ജനസംഖ്യ ഘടനയിൽ സമൂലമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനസംഖ്യ നിരക്ക് കുതിച്ചുയർന്ന സാഹചര്യവും (1951ലെ സെൻസസ്) പ്രത്യുത്‌പാദന നിരക്ക് കുറഞ്ഞ സാഹചര്യവുമുണ്ടായിട്ടുണ്ട്. മരണ നിരക്കുമായി ബന്ധപ്പെട്ട വിവിധ സൂചകങ്ങൾ മെച്ചപ്പെട്ടുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം ജനസംഖ്യാനുപാതികമായി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും വൈദഗ്‌ധ്യവും പരിശീലനവും നൽകുന്നതിലും ഇപ്പോഴും ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്നും എസ്‌ ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. നിർബന്ധിത ജനസംഖ്യ നിയന്ത്രണം ലിംഗ അസന്തുലിതാവസ്ഥ പോലെയുള്ള അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ യുഎന്‍ ലോക ജനസംഖ്യ പ്രോസ്‌പക്‌റ്റ്‌സ്‌ 2022 റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ഓടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും. നിലവിൽ ലോക ജനസംഖ്യയുടെ 17.5 ശതമാനമാണ് ഇന്ത്യയിലുള്ളത്. 2030 ഓടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയും 2050 ഓടെ 166 കോടിയും ആകുമെന്നാണ് പ്രവചനം.

Also read: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ഉടൻ: കേന്ദ്രമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.