ശ്രീനഗർ: പൂഞ്ച് ജില്ലയിലെ മേൻധറിലെ നാർ ഖാസ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന മേഖലയിലേക്ക് തീവ്രവാദികളുടെ ഒളിത്താവളം കണ്ടുപിടിക്കാൻ സുരക്ഷ സേന കൊണ്ടുപോയ പാകിസ്ഥാൻ ലഷ്‌കറെ ത്വയിബ തീവ്രവാദി സിയ മുസ്‌തഫയ്ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റതായും പ്രദേശത്തെ കനത്ത വെടിവയ്പ്പ് കാരണം സിയ മുസ്‌തഫയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുസ്‌തഫ കൊല്ലപ്പെട്ടിരിക്കാം എന്നും വൃത്തങ്ങൾ പറയുന്നു.
തീവ്രവാദികളുടെ ഒളിത്താവളത്തിൽ തെരച്ചിൽ നടത്തിയ പൊലീസിന്‍റെ യും സൈനികരുടെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. രണ്ടാഴ്‌ച മുൻപ് ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫിസർമാർ (ജെസിഒ) ഉൾപ്പെടെ ഒൻപത് സൈനികരാണ് കൊല്ലപ്പെട്ടത്.
Also read: മരിച്ചെന്ന് കരുതി ശേഷക്രിയ നടത്തി ; 14 വർഷങ്ങൾക്ക് ശേഷം മകന്‍ തിരിച്ചെത്തി