Pooja Hegde injured: സിനിമ ചിത്രീകരണത്തിനിടെ നടി പൂജ ഹെഗ്‌ഡെയ്‌ക്ക് പരിക്കേറ്റു. സല്‍മാന്‍ ഖാന്‍റെ 'കിസി കാ ഭായ് കിസി കീ ജാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഷൂട്ടിംഗിനിടെ നടിയുടെ കണ്ണങ്കാലിനാണ് പരിക്കേറ്റത്. താരത്തിന്‍റെ കണ്ണങ്കാലിന്‍റെ ലിഗമെന്‍റ് പൊട്ടി പോയി.
Pooja Hegde shares her injury clips: തനിക്ക് പരിക്കേറ്റ വിവരം പൂജ തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പരിക്കേറ്റ കാലിന്‍റെ ചിത്രവും വീഡിയോ ക്ലിപ്പും താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് പങ്കുവച്ചിരിക്കുകയാണ്. പരിക്കേറ്റ കാലില്‍ ബാന്‍ഡേജ് ചുറ്റിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
Pooja Hegde ready for shoot: അതേസമയം പരിക്കേറ്റിട്ടും ഷൂട്ടിംഗിന് തയ്യാറെടുക്കുന്ന താരത്തെയാണ് വീഡിയോ ക്ലിപ്പില്‍ കാണാനാവുക. കണ്ണാടിക്ക് മുന്നിലിരുന്ന് ഒരുങ്ങുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്‌റ്റും ഹെയര്‍ ആര്‍ട്ടിസ്‌റ്റും താരത്തെ ഒരുങ്ങാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.
Pooja Hegde says the show must go on: മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ താരത്തെ ഒരുക്കുന്ന സമയത്ത് താരം ഒരു കറുത്ത തലയിണയില്‍ പരിക്കേറ്റ കാല്‍ വച്ചിട്ടുണ്ട്. വീഡിയോക്ക് ഒടുവിലായി പൂജ പുഞ്ചിരിക്കുന്നതും കാണാം. ഒപ്പം 'ഷോ തുടരണ'മെന്നും താരം കുറിച്ചിട്ടുമുണ്ട്.
Pooja Hegde birthday: അടുത്തിടെയാണ് താരം തന്‍റെ 32ാം പിറന്നാള്‍ ആഘോഷിച്ചത്. 'കിസി കാ ഭായ് കിസി കീ ജാന്‍' സെറ്റില്‍ വച്ച് സല്‍മാന്‍ ഖാനും വെങ്കടേഷിനും, സഹ താരങ്ങള്‍ക്കുമൊപ്പമാണ് താരം തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. ഫര്‍ഹാന്‍ സംജി സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് 'കിസി കാ ഭായ് കിസി കീ ജാന്‍'. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് സിനിമയുടെ നിര്‍മാണം.
Pooja Hegde in Kisi Ka Bhai Kisi Ki Jaan: സല്‍മാന്‍ ഖാന്‍, വെങ്കിടേഷ്, പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ ജഗപതി ബാബു, രാഘവ് ജുയല്‍, ഷെഹനാസ് ഗില്‍, പലക് തിവാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ദേവി ശ്രി പ്രസാദ്, ഹണി സിംഗ്, തനിഷ്‌ക് ബാഗ്‌ചി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും. അജിത് കുമാറിന്‍റെ 'വീരം' എന്ന തമിഴ് സിനിമയുടെ റീമേക്ക് കൂടിയാണീ ചിത്രം.
Pooja Hegde upcoming movies: രണ്‍വീര്‍ സിങ്, വരുണ്‍ ഷര്‍മ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന രോഹിത് ഷെട്ടി ചിത്രം 'സര്‍ക്കസ്' ആണ് പൂജയുടെ മറ്റൊരു പുതിയ ചിത്രം. പ്രശസ്‌ത സാഹിത്യകാരന്‍ വില്യം ഷേക്‌സ്‌പിയന്‍റെ 'എ കോമഡി ഓഫ് ഇറേഴ്‌സ്' എന്ന ക്ലാസിക് കോമഡിയുടെ ആധുനിക പുനരാഖ്യാനമാണ് ഈ സിനിമ. ഡിസംബര്‍ 23നാണ് 'സര്‍ക്കസ്' തിയേറ്ററുകളിലെത്തുക. മഹേഷ് ബാബുവിന്‍റെ പുതിയ ചിത്രത്തിലും പൂജ ഹെഗ്‌ഡെ നായികയാകുന്നുണ്ട്. മലയാളി താരം സംയുക്ത മേനോനും ചിത്രത്തില്‍ പൂജയ്‌ക്കൊപ്പം വേഷമിടും.
Also Read: കാനില്‍ പിങ്ക് ഗൗണില്‍ തിളങ്ങി പൂജ ഹെഗ്‌ഡെ