രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ മൂന്നാം ഘട്ട വ്യാപനം അതി തീവ്രമെന്ന് കെജ്‌രിവാള്‍ - രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ മൂന്നാം ഘട്ട വ്യാപനം അതി തീവ്രമാണെന്ന് കെജ്‌രിവാൾ
രോഗികൾകളുടെ എണ്ണം വർധിക്കുന്നതിനാൽ ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിലെ 1,000 ഐസിയു കിടക്കകൾ സംവരണം ചെയ്യണമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ മൂന്നാം ഘട്ട വ്യാപനം അതി തീവ്രമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് അരവിന്ദ് കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപെട്ടത്.രോഗികൾകളുടെ എണ്ണം വർധിക്കുന്നതിനാൽ ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിലെ 1,000 ഐസിയു കിടക്കകൾ സംവരണം ചെയ്യണമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു.
സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി.അതേസമയം ഡൽഹിയിൽ 4,454 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.94 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 121പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 8,512 ആയി ഉയർന്നു.12 ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് രാജ്യ തലസ്ഥാനത്ത് ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 100 കടക്കുന്നത്.