കൊൽക്കത്ത: ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് തുടക്കമായി. കനത്ത സുരക്ഷയിലാണ് നന്ദിഗ്രാം ഉൾപ്പെടെ 30 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുർബ, പശ്ചിമ മെഡിനിപൂർ, ബങ്കൂര, ദക്ഷിണ പർഗാന എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
75 ലക്ഷത്തിലധികം വോട്ടർമാരാണ് 30 മണ്ഡലങ്ങളിലെ 191 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി മുന്‍ ലെഫ്‌റ്റനന്‍റും ബിജെപി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയെ നേരിടുന്നതുകൊണ്ടുതന്നെ എല്ലാവരുടെയും ശ്രദ്ധ നന്ദിഗ്രാം മണ്ഡലത്തിലേക്കാണ്.
കേന്ദ്ര സായുധ പൊലീസ് സേനയെ പശ്ചിമ മെഡിനിപൂർ, പൂർബ, ദക്ഷിണ പർഗാന, ബങ്കൂര എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തൃണമൂൽ കോൺഗ്രസും ബിജെപിയും 30 സീറ്റുകളിലും, സി.പി.ഐ (എം) 15 സീറ്റുകളിലും, സഖ്യകക്ഷികളായ കോൺഗ്രസ് 13, ഐഎസ്‌എഫ് രണ്ട് സീറ്റുകളിലും പോരാടുന്നു.
എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 2നാണ്