ETV Bharat / bharat

തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ; കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ - നവജ്യോത് സിങ് സിദ്ദുവിനും ട്രോൾ

കോണ്‍ഗ്രസിന്‍റെ തോൽവിയിൽ രാഹുൽ ഗാന്ധിക്കാണ് ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നത്

Poll results: Cong butt of jokes on social media; Rahul  Sidhu find special mention  കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ  നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2022  Assembly Elections 2022  Elections 2022  രാഹുൽ ഗാന്ധിയെ ട്രോളി ട്രോളൻമാർ  നവജ്യോത് സിങ് സിദ്ദുവിനും ട്രോൾ  Assembly Elections Poll results
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ
author img

By

Published : Mar 10, 2022, 5:56 PM IST

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെയും, പ്രധാന നേതാക്കളെയും 'എയറിൽ' കയറ്റി സോഷ്യൽ മീഡിയ. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി പല പ്രമുഖ നേതാക്കളും ട്രോളുകളിൽ നിറഞ്ഞു.

  • "Calling the attention of passenger Rahul Gandhi...Mr Rahul Gandhi...Thai Airways flight TG 316 from Delhi to Bangkok is now ready for departure. You are requested to pass the security check and contact ground staff immediately. This is the last and final call..."

    — Anand Ranganathan (@ARanganathan72) March 10, 2022 " class="align-text-top noRightClick twitterSection" data=" ">
  • Message is clear and loud, Congress have no other option but to dump “Gandhi Family” and start afresh otherwise the “Party” is over.

    — Manish Mundra (@ManMundra) March 10, 2022 " class="align-text-top noRightClick twitterSection" data=" ">
  • Sidhu has done to Congress what he had done many times when he was a cricketer: run better batsmen out and then get out himself.

    — Arnab Ray (@greatbong) March 10, 2022 " class="align-text-top noRightClick twitterSection" data=" ">

ഇക്കൂട്ടത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത് രാഹുൽ ഗാന്ധിക്കാണ്. ബിജെപിയുടെ വൻ വിജയത്തിന് രാഹുലിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. പഞ്ചാബിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ നവജ്യോത് സിങ് സിദ്ദുവാണ് രാഹുലിന് കൂട്ടായി ട്രോൾ ഏറ്റുവാങ്ങുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത്.

യാത്രക്കാരനായ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. മിസ്റ്റർ രാഹുൽ ഗാന്ധി, ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള തായ് എയർവേയ്‌സിന്‍റെ ടിജി 316 വിമാനം ഇപ്പോൾ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്. സുരക്ഷാപരിശോധന പാസാകാനും ഗ്രൗണ്ട് സ്റ്റാഫിനെ ഉടൻ ബന്ധപ്പെടാനും നിങ്ങളോട് അഭ്യർഥിക്കുന്നു. ഇത് അവസാനതെ കോളാണ്. അവസാന കോൾ' കോളമിസ്റ്റും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥൻ ട്വീറ്റ് ചെയ്‌തു.

  • Thank you Rahul for your unconditional Support And Efforts for BJP Win.
    Without you this big Win isn't Possible.👍
    🤣🤣🤣 pic.twitter.com/tJn8ZjmrKj

    — आशु🇮🇳 (@Ashishk84592580) March 10, 2022 " class="align-text-top noRightClick twitterSection" data=" ">

സന്ദേശം വ്യക്‌തവും ദൃഢവുമാണ്. ഗാന്ധി കുടുംബത്തെ ഒഴിവാക്കി പുതിയ തുടക്കം ആരംഭിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് പാർട്ടിയുടെ അവസാനമായിരിക്കും അത്, ചലച്ചിത്ര നിർമ്മാതാവ് മനീഷ് മുന്ദ്ര ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിൽ 270 സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. സമാജ്‌വാദി പാർട്ടി 128 സീറ്റുകൾ നേടിയപ്പോൾ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് തങ്ങളുടെ ശക്‌തമായ കോട്ടകളിൽ പോലും തകർന്നടിയുകയായിരുന്നു.

പഞ്ചാബിലെ കൂറ്റൻ തോൽവിയിലൂടെ നവജ്യോത് സിങ് സിദ്ദുവും ട്രോളുകൾക്ക് ഇരയായി മാറി. 'ഒരു ക്രിക്കറ്ററായിരിക്കുമ്പോൾ പലതവണ ചെയ്തിട്ടുള്ളതാണ് സിദ്ദു കോൺഗ്രസിനോട് ചെയ്തത്. മികച്ച ബാറ്റ്സ്മാൻമാരെ പുറത്താക്കുക, തുടർന്ന് സ്വയം പുറത്താവുക, എഴുത്തുകാരൻ അർണാബ് റേ ട്വീറ്റ് ചെയ്‌തു.

ALSO READ: 'ജനവിധി അംഗീകരിക്കുന്നു, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളും': രാഹുൽ ഗാന്ധി

അമൃത്‌സര്‍ ഈസ്റ്റ് സീറ്റ് നഷ്‌ടപ്പെട്ടതോടെ സിദ്ദു ടെലിവിഷനിലേക്ക് തിരിച്ചുവരണമെന്ന കമന്‍റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. സിദ്ദു അവതരിപ്പിച്ച കപിൽ ശർമ ഷോയെ ഉദ്ധരിച്ചാണ് കൂടുതൽ ട്രോളുകളും ഉയർന്നുവന്നത്. 'ബ്രേക്കിങ് ന്യൂസ് പഞ്ചാബ് എക്‌സിറ്റ് പോളുകൾ കണ്ട ശേഷം നവജ്യോത് സിങ് സിദ്ദു കപിൽ ശർമയെ വിളിച്ചു. അർച്ചന പുരൺ സിങ് ശ്രദ്ധിക്കണം, സിദ്ദു ഉടൻ അവിടേക്ക് തിരിച്ചെത്തും, ഒരു ട്രോളൻ ട്വീറ്റ് ചെയ്‌തു.

പഞ്ചാബ് മുഖ്യമന്ത്രിയാകാൻ പോകുന്ന ഭഗവന്ത് മാനിന്‍റെ യാത്രയെ സിദ്ദുവിന്‍റേതുമായി താരതമ്യപ്പെടുത്തുകയും ചെയ്തു ചിലർ. '14 വർഷം മുമ്പ് ഭഗവന്ത്, സിദ്ദുവിന് മുന്നിൽ 'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ചിൽ' ഒരു മത്സരാർഥിയായി നിന്നു. എന്നാൽ ഇന്ന് അദ്ദേഹം സിദ്ദു കോൺഗ്രസ് അധ്യക്ഷനായ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. "എന്തൊരു അവിശ്വസനീയമായ യാത്രയാണിത്' - ഒരു ട്വീറ്റ് ഇങ്ങനെ.

പഞ്ചാബിൽ കഴിഞ്ഞ തവണ ഭരണപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ആം ആദ്‌മിക്കുമുന്നിൽ തകർന്നടിയുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.