ശ്രീനഗർ: ജമ്മു കശ്മീരിലെ സൈദാപോറയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ശ്രീനഗർ സ്വദേശി ജാവേദ് അഹമ്മദ് ആണ് മരിച്ചത്. ഹൈക്കോടതി ജഡ്ജിയുടെ സെക്യൂരിറ്റി ഗാർഡായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.
Also Read: പൊലീസിന് നേരെ വെടി വയ്പ്പ്; കസ്റ്റഡിയിലുള്ള പ്രതി രക്ഷപ്പെട്ടു
ജാവേദ് അഹമ്മദിൻ്റെ വീടിന് സമീപത്തുവച്ചാണ് അക്രമികൾ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴുത്തിലേറ്റ വെടിയാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.