റാഞ്ചി : ജാർഖണ്ഡിൽ സ്റ്റേഷൻ (Chaonpur police station) പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പലാമു ജില്ലയിലെ ചയോൻപൂർ പൊലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം.
മാലിന്യ കൂമ്പാരത്തിലേക്ക് പെട്രോൾ ഒഴിച്ച് സംസ്‌കരിക്കാൻ ശ്രമിക്കവെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ മേദിനിരായ് മെഡിക്കൽ കോളജിൽ (Medinirai Medical College) പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ അറിയിച്ചു.