ETV Bharat / bharat

തുനിഷ ആത്‌മഹത്യ ചെയ്‌തത് എന്തിന്; യഥാര്‍ഥ കാരണമറിയാന്‍ ചാറ്റുകള്‍ പരിശോധിച്ച് പൊലീസ്, സിസിടിവി ദൃശ്യം നിര്‍ണായകം

നടി തുനിഷ ശര്‍മയെ ആത്‌മഹത്യയിലേക്ക് നയിച്ച യഥാര്‍ഥ കാരണം കണ്ടെത്താന്‍ നടിയും ഷീസാന്‍ ഖാനും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയാണ് മഹാരാഷ്‌ട്ര പൊലീസ്. ഷീസാന്‍ ഡിലീറ്റ് ചെയ്‌ത നിരവധി ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. നടന്‍ മറ്റൊരു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിച്ച് വരികയാണ്

Tunisha Sharma death case  Sheezan Khan deleted chats with alleged girlfriend  Sheezan Khan  തുനിഷ ആത്‌മഹത്യ ചെയ്‌തത് എന്തിന്  നടി തുനിഷ ശര്‍മ  മഹാരാഷ്‌ട്ര പൊലീസ്  തുനിഷയുടെ അമ്മ വനിത ശര്‍മ  ഷീസാന്‍ ഖാന്‍
തുനിഷ ശര്‍മയുടെ ആത്‌മഹത്യ
author img

By

Published : Dec 31, 2022, 12:56 PM IST

മുംബൈ: ഹിന്ദി സിനിമ, സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്‌മഹത്യയില്‍ ആരോപണ വിധേയനായ നടന്‍ ഷീസാന്‍ ഖാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തതായി മഹാരാഷ്‌ട്ര പൊലീസ്. ഷീസാന്‍ ഖാനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. ഹര്‍ജി പരിഗണിച്ച് കോടതി ഷീസാന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്നുവരെ നീട്ടിയിരുന്നു.

തുനിഷ ശര്‍മയെ കൂടാതെ ഷീസാന്‍ ഖാന് മറ്റൊരു പെണ്‍കുട്ടിയുമായും ബന്ധമുണ്ടെന്നും തുനിഷയുടെ ആത്‌മഹത്യയില്‍ കസ്റ്റഡിയിലാകുമെന്ന് ഉറപ്പായതോടെ ചാറ്റുകള്‍ നടന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രണയ ബന്ധം ഒഴിവാക്കിയതിന് പിന്നാലെ തുനിഷയെ ഷീസാന്‍ ഖാന്‍ അവഗണിച്ചിരുന്നതായി തെളിയിക്കുന്ന ചില പ്രധാന ചാറ്റുകള്‍ നടന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുനിഷ ഷീസാന് നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നെങ്കിലും മറുപടി നല്‍കാതെ നടന്‍ അവഗണിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഷീസാന്‍ ഖാനെതിരെ തുനിഷയുടെ അമ്മ: ആത്‌മഹത്യ ചെയ്‌ത ദിവസം സീരിയല്‍ സെറ്റില്‍ വച്ച് ഷീസാന്‍ തുനിഷയെ മര്‍ദിച്ചതായി തുനിഷയുടെ അമ്മ വനിത ശര്‍മ നല്‍കിയ മൊഴിയില്‍ പറയുന്നു. കൂടാതെ തന്‍റെ മകളെ ഉറുദു പഠിക്കാനും ഹിജാബ് ധരിക്കാനും നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും വനിത ശര്‍മ ആരോപിച്ചു. നടിയുടെ അമ്മയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിര്‍ണായകമാകുമോ സിസിടി ദൃശ്യം: സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആത്‌മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് തുനിഷ ഷീസാന്‍റെ മേക്കപ്പ് റൂമില്‍ പോയിരുന്നതായും കുറച്ച് സമയത്തിന് ശേഷം പുറത്തു വന്നതായും കണ്ടെത്തി. തുടര്‍ന്ന് ഷീസാന്‍ ഖാന്‍ സെറ്റിലേക്ക് പോകുകയും തുനിഷ നടനെ പിന്തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സെറ്റിന്‍റെ കവാടത്തില്‍ നിന്ന് നടി തന്‍റെ മേക്കപ്പ് റൂമിലേക്ക് തിരിച്ചു പോകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തുനിഷയും ഷീസാന്‍ ഖാനും തമ്മില്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്‌ത വേളയില്‍ ഷീസാനോട് വിഷയത്തെ കുറിച്ച് ചോദിച്ചെങ്കിലും നടന്‍ നിഷേധിക്കുകയാണ് ചെയ്‌തത്. ബുധനാഴ്‌ച അവസാനിക്കേണ്ടിയിരുന്ന കസ്റ്റഡി കാലാവധി കോടതി ഇന്നു വരെ നീട്ടുകയായിരുന്നു. അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയാകാത്തതിനാലായിരുന്നു പൊലീസ് കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

തുനിഷ ശര്‍മയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് ഇരുപതോളം ആളുകളുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24 നാണ് തുനിഷയെ ആലിബാബ-ദസ്‌താൻ-ഇ-കാബൂൾ എന്ന ടെലിവിഷന്‍ പരമ്പരയുടെ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബര്‍ 25ന് സുഹൃത്തും സഹനടനുമായ ഷീസാന്‍ ഖാനെ ആത്‌മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തുനിഷയുടെ അമ്മ വനിത ശര്‍മയുടെ പരാതിയിലാണ് ഷീസാന്‍ ഖാനെ അറസ്റ്റ് ചെയ്‌തത്. നടി മരിക്കുന്നതിന് 15 ദിവസം മുമ്പ് ഷീസാന്‍ തുനിഷയുമായുള്ള പ്രണയ ബന്ധം വേര്‍പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഉത്‌കണ്ഠ ബാധിച്ച് തുനിഷ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്. 2018 ലും നടിക്ക് വിഷാദ രോഗവും ഉത്‌കണ്ഠയും ബാധിച്ചിരുന്നു.

ചാറ്റുകള്‍ പരിശോധിച്ച് അന്വേഷണം: തുനിഷ ശര്‍മ ആത്‌മഹത്യ ചെയ്‌തതിന്‍റെ യഥാര്‍ഥ കാരണവും ഷീസാന്‍ ഖാന് നടിയുടെ മരണത്തില്‍ പങ്കുണ്ടോ എന്നതും കണ്ടെത്തുന്നതിനായി ഇരുവരും തമ്മിലുള്ള ചാറ്റുകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട നിരവധി ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏകദേശം 300 പേജുകളുള്ള ചാറ്റുകളാണ് പൊലീസ് വീണ്ടെടുത്തത്. തുനിഷയും ഷീസാനും തമ്മില്‍ വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണം ചാറ്റ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.