കൃഷ്‌ണ(ആന്ധ്രാപ്രദേശ്): ആന്ധ്രയില്‍ ബന്ധു തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ രക്ഷിച്ച് പൊലീസ്. കൃഷ്‌ണ ജില്ലയിലെ ഗുഡ്‌മന്‍പേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (19.07.2022) കുട്ടിയെ കാണാതാകുന്നത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇവരുടെ ബന്ധുവും അയല്‍വാസിയുമായ സ്വപ്‌ന എന്ന സ്‌ത്രീയാണ് പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയതെന്ന് മനസിലായി. തുടര്‍ അന്വേഷണത്തില്‍ ഇരുവരും ഹൈദരാബാദിലെ ബാലനഗറിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സ്വപ്‌ന മൊബൈല്‍ ഫോണില്‍ കുട്ടിയെ പോണ്‍ വീഡിയോകള്‍ കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സ്വപ്‌നക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകളും തട്ടിക്കൊണ്ടുപോകലിന് എതിരായ വകുപ്പും ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ടെന്ന് ടൗണ്‍ സിഐ ദുര്‍ഗ റാവു അറിയിച്ചു. കുട്ടിയെ കൗണ്‍സിലിങ് നടത്തി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു.
Also read: ഭിക്ഷ യാചിച്ചെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയി: നാടോടി സ്‌ത്രീ അറസ്റ്റില്‍