ലക്‌നൗ : ഉത്തർപ്രദേശിൽ15കാരിയായ ദളിത് പെൺകുട്ടിയെ 25കാരൻ ബലാത്സംഗം ചെയ്തു. മൊറാദാബാദ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് പീഡനത്തിനിരയായത്. പുലർച്ചെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ പെൺകുട്ടിയെ പ്രതി തന്‍റെ കടയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടന്ന് സഹോദരൻ അന്വേഷിക്കുന്നതിനിടെ കടയ്‌ക്കുള്ളിൽ നിന്ന് നിലവിളി കേട്ടു. ആവർത്തിച്ച് വാതിലിൽ മുട്ടിയപ്പോൾ പ്രതി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലുമായിരുന്നു.
Also Read: പിഎന്‍ബി തട്ടിപ്പ് കേസ് : കൈയ്ക്കും കണ്ണിനും പരിക്കേറ്റ നിലയില്‍ മെഹുല്‍ ചോക്സി
25 കാരനെതിരെ ഇന്ത്യൻ പീനൽ കോഡിലെ ഐപിസി സെക്ഷൻ 376, പട്ടികജാതി-ഗോത്ര (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ )എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതിയെ കണ്ടുപിടിക്കാൻ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചുണ്ടെന്ന് സർക്കിൾ ഓഫീസർ ദേശ് ദീപക് സിങ് അറിയിച്ചു.