ETV Bharat / bharat

സുശീൽ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടില്ല - സാഗർ ധങ്കർ

മെയ് 23 നാണ് സുശീൽ കുമാറിനെ അറസ്‌റ്റ് ചെയ്‌തത്.

interrogation of Sushil Kumar rejected  custodial interrogation of Sushil Kumar rejected  Police plea for further custodial interrogation  interrogation of Sushil Kumar  സുശീൽ കുമാർ  സുശീൽ കുമാർ അറസ്‌റ്റ്  സുശീൽ കുമാർ പൊലീസ് കസ്‌റ്റഡി  ഛത്രസാൽ കൊലപാതകം  സാഗർ ധങ്കർ  ഡൽഹി പൊലീസ്
ഛത്രസാൽ കൊലപാതകം
author img

By

Published : Jun 3, 2021, 7:34 AM IST

ന്യൂഡൽഹി: ഛത്രസാൽ സ്‌റ്റേഡിയത്തിൽ വച്ച് ഗുസ്‌തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെ മൂന്ന് ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന ഹർജി തള്ളി. ഡൽഹി പൊലീസിന്‍റെ ഹർജിയാണ് തള്ളിയത്.

നാല് ദിവസത്തെ പൊലീസ് കസ്‌റ്റഡിക്ക് ശേഷം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രശ്‌മി ഗുപ്‌തയുടെ മുൻപാകെയാണ് സുശീൽ കുമാറിനെ ഹാജരാക്കിയത്. ഡൽഹി പൊലീസിന്‍റെ ഹർജി തള്ളിയ ശേഷം സുശീൽ കുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് സുശീൽ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. മെയ് 23നാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത ശേഷം അദ്ദേഹത്തെ ആറു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയും തുടർന്ന് കസ്‌റ്റഡി നാല് ദിവസത്തേക്ക് നീട്ടുകയുമായിരുന്നു.

Also Read:ഛത്രസാൽ കൊലപാതകം; സുശീൽ കുമാറിന്‍റെ കൂട്ടാളി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.