ചിത്രദുര്‍ഗ : അര്‍ധസഹോദരിയെ (കസിന്‍) നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് ഓഫിസര്‍ക്കെതിരെ കേസ്. കര്‍ണാടക - ചിത്രദുര്‍ഗയിലെ ചല്ലക്കേര എസ്ഐ ജി ബി ഉമേഷ് അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തു. 25കാരിയുടെ പരാതിയിലാണ് നടപടി.
പലതവണ ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ചിത്രദുര്‍ഗ വനിതാപൊലീസ് സ്റ്റേഷനില്‍ ഐപിസി 376 പ്രകാരമാണ് ഉമേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു ഭൂമി തര്‍ക്കത്തില്‍ തന്‍റെ കുടുംബത്തെ സഹായിച്ചതിന് ശേഷമാണ് ഉമേഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
2017ല്‍ ദേവങ്കരയില്‍ വച്ചാണ് ഉമേഷ് തന്നെ ആദ്യമായി പീഡിപ്പിക്കുന്നത്. ആ സമയത്ത് ദേവങ്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായിരുന്നു ഇയാള്‍. തന്നെ ദേവങ്കരയിലേക്ക് ഉമേഷ് വിളിച്ച് വരുത്തുകയായിരുന്നു. പീഡനകാര്യം പുറത്ത് പറഞ്ഞാല്‍ താനും തന്‍റെ കുടുംബവും അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഉമേഷ് ഭീഷണിപ്പെടുത്തി.
പിന്നീട് ഇയാള്‍ തന്നെ പലതവണ ഫോണില്‍ വിളിക്കുമായിരുന്നു. പ്രതികരിക്കാതെവന്നപ്പോള്‍ വീട്ടില്‍ വന്നു. ഇവിടെവച്ചും താന്‍ പീഡിപ്പിക്കപ്പെട്ടു. ഉമേഷിനെ ഭയന്ന് തന്‍റെ വീട്ടില്‍ നിന്നും മാറി വേറൊരു സ്ഥലത്ത് ജോലിചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അവിടെയും തേടിവന്ന് പീഡിപ്പിച്ചു.
ഉമേഷിന് രണ്ട് ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയായി കഴിയാനാണ് ആവശ്യപ്പെട്ടത്. ഉമേഷ് പോസ്‌റ്റ് ചെയ്യപ്പെട്ട ചല്ലക്കേരയിലെ ഒരു നഴ്‌സിങ് ഹോമില്‍വച്ച് 2021 ഒക്ടോബര്‍ രണ്ടിനാണ് താന്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടത്. ഗര്‍ഭം അലസിപ്പിക്കുന്ന ഗുളിക കഴിക്കാന്‍ ഉമേഷ് തന്നെ പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടുണ്ട്.
തന്നെ വെറുതെവിടണമെന്ന് പല പ്രാവശ്യം ഉമേഷിനോട് അഭ്യര്‍ഥിച്ചെങ്കിലും അയാള്‍ ലൈംഗികാതിക്രമം തുടരുന്നു. തന്നെ അനുസരിച്ചില്ലെങ്കില്‍ ഭൂമി തര്‍ക്കം കുത്തിപ്പൊക്കി തങ്ങളെ കിടപ്പാടമില്ലാത്തവരാക്കി മാറ്റുമെന്നാണ് ഭീഷണിയെന്നും യുവതി പൊലീസിന് കൊടുത്ത പരാതിയില്‍ വ്യക്തമാക്കുന്നു.