ETV Bharat / bharat

പുതുവത്സരാഘോഷത്തില്‍ നടക്കാത്ത 'സണ്‍ബേണ്‍ ഫെസ്റ്റിന്' ടിക്കറ്റ് വിറ്റു; ബുക്ക്‌ മൈ ഷോക്കെതിരെ കേസ് - തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Case Against BookMyShow: ബുക്ക്‌മൈഷോക്കതിരെ ഹൈദരാബാദില്‍ കേസ്. ഇല്ലാത്ത പരിപാടിക്ക് ടിക്കറ്റ് വിതരണം ചെയ്‌തതിനാണ് കേസ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

Police Filed Case Against BookMyShow  Sunburn Festival In Hyderabad  BookMyShow  BookMyShow Sell Sunburn Tickets Without State Nod  സണ്‍ബേണ്‍ ഫെസ്റ്റ്  ബുക്ക്‌മൈഷോക്കെതിരെ കേസ്  ബുക്ക്‌മൈഷോ  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്  സണ്‍ബേണ്‍ ഫെസ്റ്റ് തെലങ്കാന  ബുക്ക്‌മൈഷോ ടിക്കറ്റ് വിതരണം  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  ബുക്ക്‌മൈഷോക്കതിരെ ഹൈദരാബാദില്‍ കേസ്
No Permission For Sunburn Festival In Hyderabad; BookMyShow Sell Sunburn Tickets Without State Nod
author img

By ETV Bharat Kerala Team

Published : Dec 25, 2023, 9:33 PM IST

Updated : Dec 25, 2023, 10:43 PM IST

ഹൈദരാബാദ്: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയ്‌ക്കെതിരെ കേസ്. തെലങ്കാനയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കാത്ത സണ്‍ബേണ്‍ ഫെസ്റ്റിന് ടിക്കറ്റ് വില്‍പ്പന നടത്തിയതിനാണ് കേസ്. സര്‍ക്കാരും പൊലീസും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കേസ്. മടപൂര്‍ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

ബുക്ക്‌മൈഷോയ്‌ക്ക് പുറമെ സണ്‍ബേണ്‍ ഫെസ്റ്റ് സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുതുവത്സര പരിപാടികള്‍ക്ക് സംഘടിപ്പിക്കാന്‍ അനുമതി വാങ്ങണമെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സണ്‍ബേണ്‍ ഫെസ്റ്റ് നടക്കുന്നതിനെ കുറിച്ച് സംഘാടകര്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ബുക്ക്‌മൈഷോ ടിക്കറ്റ് വില്‍പ്പന നടത്തിയത് (Cheating Case Against Book My Show).

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പരിപാടിക്ക് ടിക്കറ്റ് നല്‍കാനാകുക. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ബുക്ക്‌മൈഷോ ടിക്കറ്റ് വിതരണം ചെയ്‌തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതിരിക്കാനും പൊലീസ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പരിപാടികളെ കുറിച്ച് നേരത്തെ പൊലീസില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത് (BookMyShow).

പ്രതികരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി: സണ്‍ബേണ്‍ ഫെസ്റ്റിന് ബുക്ക്‌മൈഷോ ടിക്കറ്റ് വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൈബറാബാദ് പൊലീസ് കമ്മിഷണര്‍ അവിനാഷ്‌ മൊഹന്തിനോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കഴിഞ്ഞ ഞായറാഴ്‌ച കലക്‌ടര്‍മാരെയും എസ്‌പിമാരെയും വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആരാണ് ഈ പരിപാടിക്ക് അനുമതി നല്‍കിയതെന്നും എങ്ങനെയാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു (Sunburn Festival In Hyderabad).

വിശദീകരണവുമായി കമ്മിഷണര്‍: ഹൈദരാബാദില്‍ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സണ്‍ബേണ്‍ ഫെസ്റ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് കമ്മിഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവത്സരാഘോഷത്തിന്‍റെ പേരില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി (BookMyShow Sell Sunburn Tickets For Sunburn Fest).

പബുകള്‍ മയക്ക് മരുന്ന് മുക്തമാകണം: പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മദാപൂര്‍ അഡിഷണല്‍ ഡിസിപി നന്ദ്യാല നരസിംഹ റെഡ്ഡി പറഞ്ഞു. എന്നാല്‍ സുമന്ത് എന്നയാള്‍ അനുമതിയില്ലാതെ സണ്‍ബേണ്‍ പരിപാടിക്കായി ടിക്കറ്റ് വില്‍ക്കുകയാണുണ്ടായത്. അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ബുക്ക്‌മൈഷോ എംഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അഡിഷണല്‍ ഡിസിപി പറഞ്ഞു.

പുതുവത്സര പരിപാടികള്‍ നടക്കുന്നയിടങ്ങളില്‍ മയക്ക് മരുന്നിന്‍റെ ഉപയോഗം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് സംഘാടകരാണ്. പരിപാടിക്കെത്തുന്നവരുടെ ബാഗുകള്‍ പരിശോധിച്ചായിരിക്കണം അവരെ പരിപാടിയിലേക്ക് കടത്തിവിടേണ്ടത്. ഐഡി കാര്‍ഡുകള്‍ അടക്കം പരിശോധിക്കണം (Online Ticket Booking App BookMyShow).

പരിപാടി നടക്കുന്നയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പരിപാടിക്ക് അധിക പാസുകള്‍ നല്‍കരുത്. പാര്‍ക്കിങ് അടക്കമുള്ളവ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാകണമെന്നും മദാപൂര്‍ അഡിഷണല്‍ ഡിസിപി പറഞ്ഞു.

Last Updated : Dec 25, 2023, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.