ന്യൂഡല്‍ഹി: ഡല്‍ഹി കന്‍റോണ്‍മെന്‍റില്‍ ദലിത് ബാലികയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്‌മശാനത്തിലെ പൂജാരി രാധേ ശ്യാം, ജീവനക്കാരായ കുല്‍ദീപ് സിങ്, സലിം അഹമദ്, ലക്ഷ്‌മി നാരായണ്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
നാല് പ്രതികള്‍ക്കുമെതിരെ പോക്‌സോ, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പുകള്‍ക്ക് പുറമേ ഐപിസി 302, 376,506 എന്നി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം കുടുംബത്തിന്‍റെ അനുമതിയില്ലാതെ സംസ്‌കരിച്ചുവെന്ന മാതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ ശ്‌മശാനത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് ക്രൂരമായി ബലാത്സംഗത്തിനിരയായി ഒമ്പത് വയസുകാരി കൊല്ലപ്പെട്ടത്. വെള്ളം കുടിയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഓള്‍ഡ് നംഗല്‍ ശ്‌മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more: ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി