ETV Bharat / bharat

കർണാടക തെരഞ്ഞെടുപ്പ്; കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്‌തം

50,000 രൂപയോ അതിന് മുകളിലോ തുകയുമായി കർണാടകയിലേക്ക് പോകുന്നവർ മതിയായ രേഖകൾ കൈവശം കരുതണം. ഇല്ലെങ്കിൽ തുക കണക്കിൽ പെടാത്തതായി കണ്ടുകെട്ടും.

കർണാടക തെരഞ്ഞെടുപ്പ്  കേരള അതിർത്തിയിൽ പരിശോധന  kerala karnataka border  police checking in kerala karnataka border  Karnataka election  അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്‌തം  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധന
അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന
author img

By

Published : Apr 2, 2023, 5:19 PM IST

അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്‌തം

കാസർകോട്: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കർണാടക-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസ് പരിശോധന ശക്‌തമാക്കി. മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്. തലപ്പാടി ടോൾ ഗേറ്റിൽ കർണാടക സർക്കാർ പ്രധാന ചെക് പോസ്റ്റ് തുറന്നിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വലിയ തുകയുമായി പോകുമ്പോൾ മതിയായ രേഖകൾ കൈവശം വെയ്‌ക്കണമെന്ന് പൊലീസ് നിർദേശമുണ്ട്. 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വെക്കുന്നവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെളിവ് നൽകണം. ഇല്ലെങ്കിൽ തുക കണക്കിൽ പെടാത്തതായി കണ്ടുകെട്ടും. എല്ലാ വാഹനങ്ങളും കൃത്യമായ പരിശോധനക്ക് ശേഷം മാത്രമേ കടത്തി വിടുന്നുള്ളു.

വാഹനങ്ങളുടെ നമ്പറും കർണാടക പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയം തോന്നിയാൽ രണ്ടു ഘട്ടമായും പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്‌മിഷൻ ആവശ്യങ്ങൾക്ക് അതിർത്തി കടക്കുന്നവർ ഏറെയാണ്. രേഖകൾ ഇല്ല എന്ന കാരണത്താൽ പിടിച്ചെടുക്കുന്ന പണം തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ മാത്രമാണ് തിരികെ ലഭിക്കുക. അതിനാൽ തന്നെ തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

സുള്ള്യ താലൂക്ക് പരിധിയിൽ കല്ലുഗുണ്ടി ജില്ലാ അതിർത്തി ചെക്ക് പോസ്റ്റ്, സമ്പാജെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, ജാൽസൂർ പൊലീസ് ചെക്ക് പോസ്റ്റ്, നാർക്കോട് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദേവിപുര റോഡിലും, ബണ്ട്വാളിൽ ശാരദ്‌ക, ആനക്കല്ലു, കന്യാന, സാലെത്തൂറു, മേടു എന്നിവിടങ്ങളിലും ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചൂടിൽ കർണാടക: മെയ് 10 നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ 5,21,73 579 വോട്ടർമാരാണ് വിധിയെഴുതുക. 9,17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41,312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29,141 ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്ഥാനാർഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചിരുന്നു.

പിടിച്ചെടുത്തത് കോടികൾ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടകയിലേക്ക് കോടിക്കണക്കിന് പണം ഒഴുകുന്നു എന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ ശിവമോഗ ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്‌ച നടത്തിയ റെയ്‌ഡിൽ കണക്കിൽ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പൊലീസ് പിടിച്ചെടുത്തിരുന്നു. കണക്കിൽ പെടാത്ത 1.40 കോടി രൂപയുടെ കുഴൽപ്പണവുമാണ് പൊലീസ് പിടികൂടിയത്.

തുംഗ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാൻ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. തുടർന്ന് പണം പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.