ETV Bharat / bharat

ബിജെപി എംപി രാമചന്ദ്ര ജാന്‍ഗ്രയുടെ കാറിന്‍റെ ചില്ല് തകര്‍ത്ത്‌ കര്‍ഷക പ്രതിഷേധം

പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Farmers break glass of BJP Rajya Sabha MP Ramchandra's car in Hisar  Police Lathicharge On Farmer In Hisar  Haryana's Hisar  BJP MP in Haryana's Hisar  Police farmer protest in Hisar  Hisar news  ബിജെപി എംപി  കര്‍ഷക പ്രതിഷേധം  ബിജെപി എംപി രാമചന്ദ്ര ജാന്‍ഗ്ര  ഹരിയാന  ഹരിയാന കര്‍ഷകര്‍
ബിജെപി എംപി രാമചന്ദ്ര ജാന്‍ഗ്രയുടെ കാറിന്‍റെ ചില്ല് തകര്‍ത്ത്‌ കര്‍ഷക പ്രതിഷേധം
author img

By

Published : Nov 5, 2021, 6:46 PM IST

ഹരിയാന: കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജാന്‍ഗ്രയുടെ വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ത്ത് കര്‍ഷകര്‍. ഹരിയാനയിലെ ഹിസര്‍ ജില്ലയാലാണ് സംഭവം.

ഹിസാറില്‍ ധര്‍മ്മശാല ഉദ്‌ഘാടനം ചെയ്യാനെത്തിയ എംപിയുടെ വാഹനത്തിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി. തുടര്‍ന്ന് പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തു.

Also Read: തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറിൽ; ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ

എംപി രാമചന്ദ്ര ജന്‍ഗ്ര വരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ ട്രാക്‌ടര്‍ റോഡിന് കുറകെ സ്ഥാപിച്ച് വഴി തടഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരു വഴിയില്‍ കൂടിയാണ് എംപിയെ പൊലീസ് സ്ഥലത്തെത്തിച്ചത്.

എംപിയുടെ വഴി തടഞ്ഞ കര്‍ഷകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.