ലഖ്‌നോ: ആമകളെ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഖൊരഖ്‌പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഒരാള്‍ പിടിയിലായി. ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടല്ല.
426 ആമകളെയാണ് ഇയാള്‍ കടത്താന്‍ശ്രമിച്ചത്. പശ്ചിമബംഗാളിലേക്ക് വില്‍പ്പനയ്ക്കായാണ് ഈയാള്‍ ആമകളെ കൊണ്ടുപോയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. ഈയാളില്‍ നിന്ന് പിടിച്ചെടുത്ത ആമകളെ വനം വകുപ്പിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ALSO READ: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട, രണ്ട് പേർ അറസ്‌റ്റിൽ