ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സെക്‌സ് റാക്കറ്റ് പിടിയിൽ. അഞ്ച് സ്ത്രീകളടങ്ങിയ 12 അംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ രാജേന്ദ്ര നഗർ പ്രദേശത്തെ ഹോട്ടലിലാണ് പരിശോധന നടന്നത്.
സെക്‌സ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് വേഷം മാറിയെത്തിയാണ് സംഘത്തെ കെണിയിലാക്കിയത്. സമൂഹ മാധ്യമങ്ങൾ വഴി ആശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്താണ് പ്രതികൾ ആളുകളെ കെണിയിലാക്കിയിരുന്നത്. ഹോട്ടൽ റൂമുകളിൽ നടത്തിയ പരിശോധനയിൽ 12 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കൂടാതെ പ്രതികളുടെ പക്കൽ നിന്നും വിവിധതരം വസ്തു വകകളും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.