ETV Bharat / bharat

പെണ്‍കുട്ടിയെ 'ഐറ്റം' എന്നു വിളിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു; 7 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ ശിക്ഷിച്ച് പോക്‌സോ കോടതി

2015 ജൂലൈ 14നാണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് ബൈക്കില്‍ പിന്തുടരുകയും 'ഐറ്റം' എന്നു വിളിച്ച് മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്‌തു

POCSO court sentenced the youth  court order in POSCO case after 7 years  POCSO court  POCSO  POSCO case  യുവാവിനെ ശിക്ഷിച്ച് പോക്‌സോ കോടതി  പോക്‌സോ കോടതി  പോക്‌സോ  ഐറ്റം
പെണ്‍കുട്ടിയെ 'ഐറ്റം' എന്നു വിളിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു; 7 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ ശിക്ഷിച്ച് പോക്‌സോ കോടതി
author img

By

Published : Oct 24, 2022, 6:42 PM IST

മുംബൈ: പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്‌ത 25 കാരനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നര കൊല്ലം തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി. 2015ല്‍ നടന്ന സംഭവത്തിലാണ് കോടതി നടപടി. മുംബൈ പ്രത്യേക പോക്‌സോ കോടതിയാണ് നിലവില്‍ വ്യാപാരിയായ യുവാവിന് ശിക്ഷ വിധിച്ചത്.

ജൂലൈ 14ന് വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് ബൈക്കില്‍ പിന്തുടരുകയും 'ഐറ്റം' എന്നു വിളിച്ച് മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്‌തു. സ്‌ത്രീകളെ ലൈംഗിക ചുവയോടെ അഭിസംബോധന ചെയ്യാന്‍ പുരുഷന്‍മാര്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിക്കുന്നതിനായി റോഡരികില്‍ നില്‍ക്കുന്ന പുരുഷന്‍മാരില്‍ നിന്ന് സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.