ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്‍റെ വികസന പ്രവര്‍ത്തനം വിലയിരുത്താൻ ഇന്ന്(ജൂണ്‍ 26) പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വീഡിയോ കോണ്‍ഫറൻസ് വഴി ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 13 അംഗങ്ങള്‍ പങ്കെടുക്കും.
യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം പങ്കു വയ്ക്കും. റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം മറ്റ് നിരവധി പദ്ധതികൾ ഇതില്‍ ഉള്‍പ്പെടും.
Also Read: രാമക്ഷേത്ര ഭൂമി പൂജ; ദീപാലങ്കൃതമായി അയോധ്യ
കഴിഞ്ഞ ഫെബ്രുവരിയില്‍ അയോധ്യയില്‍ വിമാനത്താവളം പണികഴിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി ഏകദേശം 1,000 കോടി രൂപ സംസ്ഥാന സർക്കാർ ജില്ല ഭരണകൂടത്തിന് അനുവദിച്ചിട്ടുണ്ട്. 250 കോടി രൂപയാണ് കേന്ദ്രസർക്കാർ നല്‍കിയിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് അയോധ്യ സന്ദര്‍ശനത്തിനെത്തുക. ടൂറിസം, തീര്‍ഥാടനം എന്നിവയ്ക്ക് മുൻഗണന കൊടുത്തുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: ഡല്‍ഹിയില്‍ കനത്ത സുരക്ഷ; കര്‍ഷക സമരം അട്ടിമറിക്കാൻ ഐ.എസ്.ഐ
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ നടന്നത്. അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.