ന്യൂഡൽഹി: കൊവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ട മുന്‍നിര തൊഴിലാളികൾക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. കേന്ദ്ര നൈപുണ്യ വികസന, സംരംഭക മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ചടങ്ങിൽ പങ്കെടുക്കും.
Also read: കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിച്ച് ഒഡീഷ സര്‍ക്കാര്‍
രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതാണ് പരിപാടി. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്വുപ്മെന്‍റ് സപ്പോർട്ട് എന്നീ ആറ് കസ്റ്റമൈസ്ഡ് റോളുകളിലായാണ് പരിശീലനം നൽകുന്നത്.
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 3.0 ന്റെ കീഴിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.ഇതിനായി കേന്ദ്രം 276 കോടി രൂപ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു.